തീ ചൂളയായി ലാലേട്ടന്‍റെ കനല്‍ ……

kanalതീ ചൂളയായി കനല്‍ പ്രതികാര കഥ പറയുന്ന മലയാളത്തിലെ എണ്ണമറ്റ സിനിമകളുടെ ഗണത്തിലെ ഇളമുറക്കാരനാണ് കനൽ. മോശമല്ലാത്ത സസ്പെൻസും ചില വലിച്ചു നീട്ടലുകളുമുള്ള വലിയ തോതിലുള്ള ത്രില്ലിങ് നിമിഷങ്ങൾ ഇല്ലാത്ത ക്ഷമയോടെ കണ്ടിരിക്കേണ്ട ചിത്രം. ലോകമെങ്ങും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും തുടർന്ന് ചില കുടുംബങ്ങളിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളും സംഭവവികാസങ്ങളുമാണ് കനൽ ചർച്ച ചെയ്യുന്നത്. ‘‘കാട്ടിലെ നിയമമാണ് സത്യം. വിശക്കുമ്പോൾ നായാടിക്കൊല്ലുന്നത് പാപമല്ല.’’ എന്ന കാട്ടാളൻ നീതി സത്യമെന്ന് വിശ്വസിച്ച് അതനുസരിച്ച് പ്രവർത്തിച്ച കുടുംബങ്ങളുടെ കഥ. ദുരൂഹതകൾ ഒരുപാട് അവശേഷിപ്പിച്ചാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്. കഥയോ കഥാഗതിയോ പ്രേക്ഷകന് വ്യക്തമാകില്ലെങ്കിലും അത് പക്ഷേ പ്രവചനാതീതവുമാകുന്നില്ല. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ സിനിമയുടെ മന്ദഗതിക്ക് മാറ്റമൊന്നും ഉണ്ടാകുന്നില്ല, എന്നാൽ ആദ്യ പകുതി ഉയർത്തിയ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരങ്ങൾ പ്രേക്ഷകന് ലഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*