ഇനി ശത്രുക്കളെ നേരിടാൻ കാല്‍വരി റെഡി…..

kalvari ഇനി  ശത്രുക്കളെ നേരിടാൻ കാല്‍വരി റെഡി ഐഎൻഎസ് കൽവറി പരീക്ഷണാടിസ്ഥാനത്തിൽ കടലിലിറക്കി. മുംബൈയിൽ തദ്ദേശീയമായി ഫ്രഞ്ച്-രൂപകൽപനയിൽ അധിഷ്ഠിതമായി നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ ഗണത്തിലെ ആദ്യത്തേതാണിത്. അറേബ്യൻ കടലിലാണു ഐഎൻഎസ് കൽവറി പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്നത്.

ഐഎൻഎസ് കൽവറിയെക്കുറിച്ച് പത്തു കാര്യങ്ങൾ

  1. ഡീസൽ-ഇലക്ട്രിക് അന്തർവാഹിനിയാണിത്. 1550 ടൺ ഭാരം. 6.2 വ്യാസം. 67 മീറ്റർ നീളം.
  2. മാസ്ഗവോൺ ഡോക്സ് ലിമിറ്റഡിനാണ് ആറു സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെയും നിർമാണ ചുമതല. ഡിസിഎൻഎസ് ഫ്രാൻസുമായി സഹകരിച്ചാണ് നിർമാണം. 2005 ൽ ഒപ്പു വച്ച ധാരണാപത്രമനുസരിച്ച് 3.6 ബില്യൺ അമേരിക്കൻ ഡോളർ (ഏകദേശം 20,000 കോടി) നിർമാണചെലവ്.
  3. കടലിൽ ഒരു വർഷം പരീക്ഷണം നടത്തിയതിനു ശേഷം 2016 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു.
  4. 30 ശതമാനം ഭാഗങ്ങൾ ഇന്ത്യ തദ്ദേശീയമായി നിർമിക്കും. എംഡിഎൽ നിർമിക്കുന്ന പ്രെഷർ ഹള്ളും ഇതിലുൾപ്പെടും.
  5. ഐഎൻഎസ് കൽവറിയ്ക്കു ശത്രു കപ്പലുകളെ നശിപ്പിക്കാൻ ശേഷിയുള്ള ഉഗ്രബോംബുകളും (anti-ship torpedoes) മിസൈലുകളും വഹിയ്ക്കാനാകും.
  6. ബാക്കിയുള്ള അഞ്ചു അന്തർവാഹിനിക്കപ്പലുകൾ ഓരോ 9 മാസത്തിലും ഒരെണ്ണമെന്ന നിലയിൽ പൂർത്തിയാക്കും.
  7. പ്രതീക്ഷിച്ചതിലുമേറെ നിർമാണചെലവും സമയവും ആദ്യ മോഡലിനായി. 2020 ഓടെ എല്ലാ കപ്പലുകളും പൂർത്തിയാക്കുമെന്നാണു കമ്പനിയുടെ പുതിയ വാഗ്ദാനം.
  8. കാലപ്പഴക്കം ചെന്ന 13 ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളാണു നേവിയ്ക്കു നിലവിലുള്ളത്. ഇതിൽ പകുതി മാത്രമേ ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളു.
  9. പുതുതായി നിർമിക്കുന്ന ആറു സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്കു പുറമെ പരമ്പരാഗത ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ കൂടി നിർമിക്കുവാൻ നരേന്ദ്ര മോദി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 50,000 കോടി രൂപ(8.1 ബില്യൺ ഡോളർ) ആണ് ഇതിനായി ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
  10. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് അടുത്ത വർഷം നേവിയിൽ കമ്മീഷൻ ചെയ്യും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*