ഐഎസിന്റെ ഒന്‍പതോളം പ്രവർത്തകർ ഇന്ത്യയിലുണ്ടെന്നു പിടിയിലായ വനിത

nicole(ഐഎസ്) ഭീകരസംഘടനയുടെ ഒന്‍പതോളം  സജീവ പ്രവർത്തകർ ഇന്ത്യയിലുണ്ടെന്ന്  പിടിയിലായ അഫ്ഷ ജബീൻ എന്ന നിക്കോൾ നിക്കി ജോസഫ്. ഇവർ കർശന നിരീക്ഷണത്തിലാണ്. ഒൻപതിൽ രണ്ടു പേർ മുംബൈയിൽ നിന്നും മറ്റുള്ളവർ ഹൈദരബാദ്, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉള്ളവരാണ്. ഇന്ത്യയിൽ നിന്നും ഐഎസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്ന ചില സംഘടനകളുടെ പേരും അഫ്ഷ ജബീൻ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ സാഹചര്യം അതീവ ഗുരുതരമല്ലെന്ന് ഇന്റലിജൻസ് അറിയിച്ചു. അഫ്ഷയുടെ മൊഴിയിൽ ഐഎസ് പ്രവർത്തകർ ഇന്ത്യയിലുണ്ടെന്നു മാത്രമാണുള്ളത്. ഇത് വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നുമാണ് ഇന്റലിജൻസ് പറയുന്നത്. ഐഎസ് ബന്ധം ആരോപിച്ച് യുഎഇയിൽ നിന്നു നാടുകടത്തിയ ഹൈദരാബാദ് സ്വദേശിനിയായ അഫ്ഷ ജബീൻ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണു മുൻപ് പിടിയിലായത്.  യുവതിയുടെ ഐഎസ് ബന്ധം സംബന്ധിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അഫ്ഷയെയും ഭർത്താവ് ദേവേന്ദർ ബത്ര എന്ന മുസ്തഫയെയും മൂന്നു പെൺമക്കളെയുമാണ് യുഎഇ നാടുകടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*