62,000 രൂപ മുതല്‍ വിലയുള്ള പുതിയ ഐഫോണ്‍ മോഡലുകള്‍ കേരളത്തില്‍ അവതരിപ്പിച്ചു..

apple keralaആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ ‘കേരള ബ്ലാസ്‌റ്റേഴ്‌സ്’ താരങ്ങള്‍ കൊച്ചിയില്‍ പുറത്തിറക്കി. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയാണ് കേരളത്തില്‍ അവതരിപ്പിച്ചത്.

ഓബറോണ്‍ മാളിലെ ആപ്പിള്‍ സ്റ്റോറായ ‘ഇവോള്‍വി’ല്‍ നടന്ന ചടങ്ങില്‍ ‘കേരള ബ്ലാസ്റ്റേഴ്‌സ്ട താരങ്ങളായ മൂഹമ്മദ് റാഫി, സി.കെ.വിനിത്, ഹൊസു കൂറ്റിയാസ്, ബ്രൂണേ പെരോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഐഫോണ്‍ മോഡലുകളുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍ ‘ഇവോള്‍വ്’ മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഹമീദ്, ആപ്പിള്‍ കേരളവിഭാഗം മേധാവി ബിജു കുറ്റിക്കാട്ടില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*