ആരാണീ ഗുര്‍കീരത് സിംഗ് ?

gurpreeth singhദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഗുര്‍കീരത് സിംഗ് മന്‍ എന്ന പതുമുഖത്തിന്റെ പേര് കണ്ട ഭുരിഭാഗം ആരാധകരും ചോദിച്ചുപോകും രവീന്ദ്ര ജഡേജയെയെപോലും തഴഞ്ഞ് ടീമിലുള്‍പ്പെടുത്താന്‍ അത്രയ്ക്ക് കേമനാണോ ഈ ഗുര്‍കീരതെന്ന്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സസൂഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും 25കാരനായ ഗുര്‍കീരത്തിന്റെ ഓള്‍ റൗണ്ട് മികവിനെക്കുറിച്ച്  രണ്ടഭിപ്രായമുണ്ടാവില്ല. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഗുര്‍കീരത് 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ 12 പന്തില്‍ 29 റണ്‍സടിച്ച് ടീമിന് അസാധ്യമെന്ന് തോന്നിയ വിജയം നേടിക്കൊടുത്താണ് വരവറിയിച്ചത്. പ്രതിസന്ധിഘട്ടത്തില്‍ രക്ഷകനാവുകയെന്നതാണ് ഗുര്‍കീരതിന്റെ ഏറ്റവും വലിയ സവിശേഷത. ആ രക്ഷാ ദൗത്യത്തിലേക്കുള്ള ആദ്യ ചുവടായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരായ മത്സരം. ഇന്ത്യക്കായി ഏഴാം നമ്പറില്‍ ഇറങ്ങേണ്ട ഗുര്‍കീരതില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*