യു.എസ്‌. ഓപ്പണ്‍ : ഇന്ത്യക്ക്‌ ഇരട്ടഫൈനല്‍

Screenshot_9യു.എസ്‌. ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യക്ക്‌ ഇരട്ട ഫൈനല്‍. രണ്ടിലും ഇന്ത്യക്ക്‌ സ്വിസ്‌ പങ്കാളി മാര്‍ട്ടിന ഹിംഗിസ്‌ കൂട്ട്‌. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ – ഹിംഗിസ്‌ സഖ്യവും മിക്‌സഡ്‌ ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ് – ഹിംഗിസ്‌ സഖ്യവുമാണ്‌ കലാശപ്പോരിന്‌ അര്‍ഹത നേടിയത്‌. പെയ്‌സ്-ഹിംഗിസ്‌ സഖ്യത്തിന്റെ ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണിത്‌. വനിതാ ഡബിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണ്‌ സാനിയ-ഹിംഗിസ്‌ സഖ്യം ലക്ഷ്യമിടുന്നത്‌. നാലാം സീഡുകളായ പെയ്‌സ് സഖ്യം സെമിയില്‍ രണ്ടാം സീഡ്‌ ഇന്ത്യയുടെ തന്നെ രോഹന്‍ ബൊപ്പണ്ണ- തായ്‌വാന്‍ താരം യങ്‌ ജാന്‍ ചാന്‍ ജോഡികളെയാണ്‌ തോല്‍പിച്ചത്‌. സ്‌കോര്‍ 6-2, 7-5. ബെഥനി മാറ്റക്‌-സാം ഖുറേ സഖ്യമാണ്‌ ഫൈനലില്‍ ഇവരുടെ എതിരാളികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*