Breaking News

ട്വിറ്ററിന് പുതിയ സിഇഒ: സാധ്യതയില്‍ ഇന്ത്യക്കാരിയും….

twitter padmasree warrierജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റ് ട്വിറ്ററിന്റെ പുതിയ സിഇഒയായി  ഇന്ത്യക്കാരിയായ പദ്മശ്രീ വാരിയര്‍ക്ക് സാധ്യതയെന്ന്  മാധ്യമ റിപ്പോര്‍ട്ട്. സിസ്‌കോയുടെ മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറായ പദ്മശ്രീ വാരിയറുടെ പേര് സിഇഒ സാധ്യത പട്ടികയില്‍ ഉണ്ട്. സോഷ്യല്‍ മീഡിയ മുന്നേറ്റത്തില്‍ ഈയിടെയായി ട്വിറ്റര്‍ താഴോട്ട് പോയിരുന്നു. ഇതിനെതുടര്‍ന്നാണ് പുതിയ സിഇഒകളെ നിയമിക്കാന്‍ കമ്പനി നീക്കം നടത്തുന്നത്. കമ്പനിയുടെ പട്ടികയില്‍ പദ്മശ്രീവാരിയറും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക് ഡോര്‍സിയാണ് നിലവിലെ ആക്ടിങ് സിഇഒ.മോട്ടോറോളയുടെ വൈസ് പ്രസിഡന്റ്, മോട്ടറോളയുടെ എനര്‍ജി സിസ്റ്റത്തിന്റെ ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ പദ്മശ്രീ വാരിയര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ ലിസ്റ്റില്‍ പദ്മശ്രീ വാരിയര്‍ സ്ഥാനം  നേടിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*