സൂപ്പര്‍ മൂണ്‍‌ ഇന്ന്, എന്തുസംഭവിക്കും?

super moonമുപ്പത്തിമൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായി സംഭവിക്കാന്‍ പോകുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസമാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത് .

സാധാരണ കാണുന്നതിനെക്കാള്‍ വലുപ്പത്തില്‍ ഇന്ന് ചന്ദ്രനെ കാണാന്‍ സാധിക്കും . കൃത്യമായി പറഞ്ഞാല്‍ 14 ശതമാനം വലുപ്പം കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറവും കിട്ടും ഇന്ന് ചന്ദ്രന്.സാധാരണ കാണുന്നതിലും 30 ശതമാനം കൂടുതല്‍ തിളക്കവും പ്രകടമാകും.

ഭൂമിയെ ദീര്‍ഘവൃത്താകൃതിയില്‍ 28 ദിവസമെടുത്താണ് ചന്ദ്രന്‍ ചുറ്റുന്നത്. സൂര്യനും ഭൂമിയും ഉള്ള പ്രതലത്തില്‍ നിന്നും ചരിഞ്ഞൊരു പാതയിലൂടെയാണ് ചന്ദ്രന്റെ ഈ കറക്കം.അതുകൊണ്ട് തന്നെ ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍ രേഖയിലെത്തുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്.അതുകൊണ്ടാണ് ചന്ദ്രഗ്രഹണങ്ങള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നത്.

ഭൂമിയും ചന്ദ്രനും അടുത്തുള്ളപ്പോഴോ അകലെയുള്ളപ്പോഴോ ഗ്രഹണം ഉണ്ടാകാം.ഭൂമിയും ചന്ദ്രനും ഏറെ അടുത്തെത്തുന്ന ഗ്രഹണമാണ് ഇത്തവണത്തേത്.പോരാത്തതിന് ആറു മാസത്തെ ഇടവേളയിലെത്തുന്ന നാലാമത്തെ ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഉണ്ട്.

ലോകാവസാനത്തിന്റെ ലക്ഷണമെന്ന് ചിലര്‍ പ്രചരിപ്പിച്ച സൂപ്പര്‍ മൂണ്‍ ഒരു സാധാരണ പ്രതിഭാസം മാത്രമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.എന്നാല്‍ ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് വരുന്നതിനാല്‍ കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സമുദ്രശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*