ഇന്ത്യയുടെ ശക്‌തി ജനങ്ങള്‍: പ്രധാനമന്ത്രി

narendra-modi JKI


സ്വച്‌ഛ് ഭാരത്‌ പരിപാടിയോട്‌ ജനങ്ങള്‍ നിഷേധാത്മക സമീപനമാണ്‌ സ്വീകരിച്ചതെന്ന വാദത്തെ തള്ളി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്‌.താന്‍ കൊണ്ടുവന്ന സ്വച്‌ഛ് ഭാരത്‌ പരിപാടി ജനങ്ങളില്‍ വൃത്തിയെ സംബന്ധിച്ച ഒരു പൊതുബോധം വളര്‍ത്താന്‍ സഹായിച്ചെന്ന്‌ വ്യക്‌തമാക്കിയ പ്രധാനമന്ത്രി ജനാധിപത്യത്തില്‍ ഒരു കൊച്ചു കുട്ടി പോലും തനിക്ക്‌ നിര്‍ദേശം നല്‍കുന്നതായി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍ ജനശക്‌തിക്കാണ്‌ പ്രധാന്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പല പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയില്‍ ഇന്ന്‌ രാവിലെയാണ്‌ എയര്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്‌ സംപ്രേഷണം ചെയ്‌തത്‌.മന്‍കി ബാത്തിന്റെ പ്രയോജനമാണ്‌ ഗ്യാസ്‌ സബ്‌സീഡിയില്‍ കണ്ടതെന്നും 30 ലക്ഷം ഇന്ത്യാക്കാര്‍ സബ്‌സീഡി ഉപേക്ഷച്ചെന്നും പറഞ്ഞു.പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനെതിരേ നേരത്തേ കോണ്‍ഗ്രസും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത്‌ വന്നിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*