ബിസിനസിന് മികച്ച ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത് ; കേരളം പതിനെട്ടാമത്

gujarath gift cityബിസിനസ് ചെയ്യാൻ മികച്ച ഇന്ത്യൻ സംസ്ഥാനം ഗുജറാത്തെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ബിസിനസിനെ പ്രോത്സാഹിപ്പിക്കുകയും ചുവപ്പു നാടകളിൽപ്പെട്ട് തീരുമാനങ്ങൾ വൈകിപ്പിക്കാതെ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കിയത്. രാജ്യാന്തരതലത്തിലുള്ള പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ദേശീയ തലപട്ടിക പ്രഖ്യാപിച്ചത്.റിപ്പോർട്ട് അനുസരിച്ച് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഗുജറാത്ത് ഒന്നാമതെത്തിയപ്പോൾ ആന്ധ്രപ്രദേശ് , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കയ്യടക്കി . കേരളത്തിന് പതിനെട്ടാം സ്ഥാനമാണ് ലഭിച്ചത് .

ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് , കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം , ഫിക്കി , സി ഐ ഐ , കെ പി എം ജി , വേൾഡ് ബാങ്ക് എന്നിവയുൾപ്പെട്ട സംയുക്ത സമിതിയാണ് സംസ്ഥാനങ്ങളുടെ മൂല്യനിർണ്ണയം നടത്തിയത് . 2015 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള ആറുമാസക്കാലം വ്യവസായ വാണിജ്യ മേഖലയിൽ സംസ്ഥാനങ്ങൾ നടത്തിയ പരിഷ്കരണങ്ങളാണ് മൂല്യനിർണയത്തിന് തെരഞ്ഞെടുത്തത്.  ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റും സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളും സംയുക്തമായി അംഗീകരിച്ച 98 ഇന പരിപാടികൾ എത്രത്തോളം നടപ്പിൽ വരുത്തി എന്നതിനെ ആശ്രയിച്ചായിരുന്നു മൂല്യനിർണ്ണയം .നിശ്ചയിച്ച 98 ഇന പരിഷ്കരണ പദ്ധതികളുടെ 71.14 ശതമാനം നടപ്പിലാക്കാൻ ഗുജറാത്തിന് കഴിഞ്ഞപ്പോൾ ആന്ധ്രപ്രദേശ് 70.12 ശതമാനം നടപ്പിൽ വരുത്തി . പതിനെട്ടാം സ്ഥാനത്തുള്ള കേരളത്തിന് 22.87 ശതമാനം നയപരിഷ്കരണം മാത്രമാണ് നടപ്പാക്കാൻ കഴിഞ്ഞത് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*