ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി…

 david cupഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ലേ ഓഫ് മത്സരത്തില്‍ ഇന്ത്യ മുന്‍ ചാമ്പ്യന്മാരായ ചെക് റിപ്പബ്ലിക്കിനോട് തോറ്റു (1-3). ലോകഗ്രൂപ്പില്‍ സ്ഥാനമുറപ്പാക്കാന്‍ വിജയം അനിവാര്യമായിരുന്ന ഇന്ത്യ ഞായറാഴ്ച നടന്ന നിര്‍ണായകമായ ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ പരാജയം വഴങ്ങിയതോടെ ഏഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിലേക്ക് തരംതാഴ്ത്തപ്പെട്ടു. ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ ലോകറാങ്കിങ്ങില്‍ 40-ാമനായ യിറി വെസ്ലി നേരിട്ടുള്ള സെറ്റുകള്‍ക്ക് യൂക്കി ഭാംബ്രിയെ തോല്പിച്ചു (6-3, 7-5, 6-2). രണ്ടു റിവേഴ്‌സ് സിംഗിള്‍സ് മത്സരങ്ങളും ജയിച്ചാലേ ഇന്ത്യക്ക് മുന്നേറാനാവൂ എന്നതായിരുന്നു നില. ആദ്യമത്സരം തോറ്റതോടെ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകഗ്രൂപ്പിലേക്ക് ചെക് റിപ്പബ്ലിക് മുന്നേറി. വെസ്ലി ജയിച്ചതിനാല്‍ സോംദേവ് ദേവ്വര്‍മനും ലൂക്കാസ് റൊസോളും തമ്മിലുള്ള രണ്ടാം മത്സരം കളിക്കേണ്ടിവന്നില്ല. ആദ്യദിനം നടന്ന രണ്ടാം സിംഗിള്‍സില്‍ സോംദേവ് വെസ്ലിയെ തോല്പിച്ച് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*