ബിഹാറിൽ വോട്ടെടുപ്പ് അഞ്ച് ഘട്ടം;ഒക്ടോബർ 12ന് തുടക്കം

Bihar-Assembly-Elections-2015ബിഹാർ നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം. ഒക്ടോബർ 12നാണ് ആദ്യഘട്ട വോട്ടിങ്. ഒക്ടോബർ 16, ഒക്ടോബർ 28, നവംബർ ഒന്ന്, നവംബർ അഞ്ച് എന്നിങ്ങനെയാണ് മറ്റു പോളിങ് ദിവസങ്ങൾ. വോട്ടെണ്ണൽ നവംബർ എട്ടിന് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

243 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 47 മണ്ഡലങ്ങൾ മാവോയിസ്റ്റ് ബാധിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മുഴുവന്‍ ബൂത്തുകളുടെയും സുരക്ഷ കേന്ദ്ര സേനയ്ക്കായിരിക്കും. വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും ചേർക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ തവണ ആറു ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.ഓരോ ഘട്ടത്തിലും വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം ഇപ്രകാരമാണ്. ഘട്ടം ഒന്ന് – 49, ഘട്ടം രണ്ട് – 32, ഘട്ടം മൂന്ന് – 50, ഘട്ടം നാല് – 55, ഘട്ടം അഞ്ച് – 57. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനെതിരെ ജെഡിയു- ആർജെഡി- കോൺഗ്രസ് സഖ്യമാണ് മൽസരിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*