Breaking News

ജോര്‍ജ്ജിനെതിരായ പരാതി പ്രസക്തം: സ്പീക്കര്‍

pc-georgeപി.സി. ജോർജ് എം.എൽ.എയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നൽകിയ പരാതി നിലനിൽക്കുമെന്ന് സ്പീക്കർ എൻ.ശക്തൻ വ്യക്തമാക്കി. കേരളാ കോൺഗ്രസിന്റെ പരാതിക്കെതിരായി ജോർജ് ഉന്നയിച്ച തടസവാദങ്ങൾ തള്ളിയതായും സ്പീക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരാതി നിലനിൽക്കുമെന്ന് വ്യക്തമായതോടെ ജോർജിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളിലേക്ക് സ്പീക്കർ ഇനി കടക്കും. പരാതിയുമായി ബന്ധപ്പെട്ട് ജോർജിന് കൂടുതൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 23ന് വൈകിട്ട് നാലു മണിക്ക് മുന്പ് ആക്ഷേപങ്ങൾ ഫയൽ ചെയ്യാനും സ്പീക്കർ ജോർജിനോട് നിർദ്ദേശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*