Breaking News

പെണ്‍ഒരുമ സംഘടനാഭാവത്തിലേക്ക്….

munnar-strike.jpg.image.784.410മൂന്നാറിലെ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ട കണ്ണന്‍ ദേവന്‍ കമ്പനിയിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ സംഘടനാ രൂപം കൈക്കൊള്ളാന്‍ ഒരുങ്ങുന്നു. ഞായറാഴ്ച്ച പതിനൊന്ന് മണിയോടെയാണ് സ്ത്രീകളുടെ കൂട്ടായ്മ സംഘടനാ രൂപം കൈക്കൊള്ളാന്‍ ഒരുങ്ങുന്നത്. അതേസമയം, ഇവര്‍ക്ക് നിലവിലെ ട്രേഡ് യൂണിയനുകളുടെ ഭീഷണിയുണ്ടെന്നും അറിയുന്നു. സ്ത്രീകളുടെ കൂട്ടായ്മ ഉയര്‍ത്തുന്ന ഭീഷണി മനസ്സിലാക്ക് വിവിധ ട്രേഡ് യൂണിയനുകളും ഇന്ന് യോഗം ചേരുന്നുണ്ട്. കൂട്ടായ്മയിലെ സ്ത്രീകളെ എങ്ങനെ യൂണിയനുകളുടെ ഭാഗമാക്കാം എന്ന് തീരുമാനിക്കുന്നതിനാണ് യോഗമെന്ന് വിലയിരത്തപ്പെടുന്നു. പക്ഷെ മൂന്നാര്‍ സമരത്തില്‍ ട്രേഡ് യൂണിയനുകളെയൊന്നും അടുപ്പിക്കാതിരുന്ന സ്ത്രീകളെ വരുതിയിലാക്കുക യൂണിയനുകള്‍ക്ക് അത്ര എളുപ്പമാവില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*