Monthly Archives: September 2015

മദ്യവും സെക്സും തമ്മിലുള്ള ബന്ധം…….

മദ്യം ചെറിയ അളവില്‍ കഴിക്കുമ്പോള്‍ അവ ഉന്മേഷവും സുഖവും പകരുകയും ലജ്ജശീലം ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മദ്യം നല്ല ഒരു സെക്സോടോണിക്കായി  കരുതപ്പെടുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി മദ്യം  നാഡി വ്യവസ്ഥയെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായ മദ്യപാനം കരളിനും ഞരമ്പിനും നഷമുണ്ടാക്കും ഇതു പുരുഷന്മാരില്‍ സംവേദനഷമത  പുരുഷത്വുംകുറഞ്ഞു   ലൈംഗിക ശക്തി കുറയ്ക്കുകയാണ് ചെയ്യുകയാണ് . ഒപ്പം  അമിതമായ മദ്യപാനം ലൈംഗിക ബന്ധത്തിലുള്ള പ്രതികാരണങ്ങളും പ്രകടനവും മോശമകുന്നതിനും  മാനസിക വ്യാകുലതകളും സ്രെഷ്ടിക്കും. ‘മക്ബത്തില്‍’ ഷേക്സ്പിയര്‍ പറയും പോലെ …”ഇതു തൃഷ്ണയെ ഉണര്‍ത്തിയാലും  ക്രമേണ കഴിവ് ഇല്ലാതാക്കും”.

Read More »

സൂപ്പര്‍ മൂണ്‍‌ ഇന്ന്, എന്തുസംഭവിക്കും?

മുപ്പത്തിമൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായി സംഭവിക്കാന്‍ പോകുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസമാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത് . സാധാരണ കാണുന്നതിനെക്കാള്‍ വലുപ്പത്തില്‍ ഇന്ന് ചന്ദ്രനെ കാണാന്‍ സാധിക്കും . കൃത്യമായി പറഞ്ഞാല്‍ 14 ശതമാനം വലുപ്പം കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറവും കിട്ടും ഇന്ന് ചന്ദ്രന്.സാധാരണ കാണുന്നതിലും 30 ശതമാനം കൂടുതല്‍ തിളക്കവും പ്രകടമാകും. ഭൂമിയെ ദീര്‍ഘവൃത്താകൃതിയില്‍ 28 ദിവസമെടുത്താണ് ചന്ദ്രന്‍ ചുറ്റുന്നത്. സൂര്യനും ഭൂമിയും ഉള്ള പ്രതലത്തില്‍ നിന്നും ചരിഞ്ഞൊരു പാതയിലൂടെയാണ് ചന്ദ്രന്റെ ഈ കറക്കം.അതുകൊണ്ട് തന്നെ ഭൂമിയും ചന്ദ്രനും ...

Read More »

കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ (85) അന്തരിച്ചു. കണ്ണൂര്‍ ചെറുകുന്ന് മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂരിലും കേരളത്തിലും കണ്ടല്‍ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കല്ലേന്‍ പൊക്കുടന്‍. നിരവതി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് പ്രാഥമിക വിദ്യാഭ്യാസം  മാത്രമുള്ള പൊക്കുടന്‍ സ്വന്തം നിലയിലാണ് തീരദേശ തണ്ണീര്‍തട പ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകള്‍ ഇറക്കിയത്. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്നത് ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.

Read More »

ഫയര്‍മാന്‍ ട്രെയിനീ പരീക്ഷക്ക്‌ പങ്കെടുക്കുന്നവര്‍ക്ക് ഒരു പരിശീലനം ……….

        1. How many members in Rajya Sabha? 250 2. First Chief Minister of Kerala? E.M.Sankaran Namboothiripad 3. Which is not a food crop? (a)Wheat (b) Barley (c) Maize (d) Cotton Ans:Cotton 4. Which is the largest river in Kerala? Periyar 5. How many members in a cricket team? 11 6. Communist Manifesto written by? Karl Marx ...

Read More »

ഡ്യുവല്‍ പിന്‍ക്യാമറയുമായി ആക്‌സണ്‍

ചൈനീസ് കമ്പനിയായ സെഡ്ടിഇ (ZTE) അവതരിപ്പിച്ച പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് ആക്‌സണ്‍ എലൈറ്റ്. സെഡിടിഇ ആക്‌സണ്‍ നിരയിലുള്ള പുതിയ ഫോണാണ്.1080X1920 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചരയിഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. സ്‌ക്രീനാണ് ആക്‌സന്‍ എലൈറ്റിനുള്ളത്. ക്വാല്‍കോമിന്റെ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 810 ചിപ്‌സെറ്റ്, 1.5 ഗിഗാഹെര്‍ട്‌സിന്റെ കോര്‍ടെക്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.പി.യു., മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 13മെഗാപിക്‌സലിന്റെയും രണ്ട് മെഗാപിക്‌സലിന്റെയും ലെന്‍സുകളുള്ള ഡ്യുവല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. ഒരിക്കല്‍ എടുത്ത ഇമേജിന് മുകളില്‍ റീഫോക്കസ് ചെയ്യാന്‍ ...

Read More »

റെനോ ക്വിഡ് എത്തി ; വില 2.56 ലക്ഷം മുതല്‍

ചെറുകാര്‍ ശ്രേണിയില്‍ കടുത്ത മത്സരം നേരിടാന്‍ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയും രംഗത്തെത്തി. റെനോയുടെ പുതിയ ചെറുകാര്‍ ക്വിഡ് ഇന്ന് വിപണിയിലെത്തിച്ചു. 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് കാറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. കാറിന്റെ വില്‍പ്പന അടുത്തമാസം മുതല്‍ ആരംഭിക്കും. മാരുതി സുസുക്കിയുടെ ഓള്‍ട്ടോ കെ10, ഹ്യൂണ്ടായിയുടെ ഇയോണ്‍ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും കിഡിന്റെ വരവ്. റെനോയും നിസ്സാനും സ.യുക്തമായി രൂപീകരിച്ച ഫ്‌ളാറ്റ്‌ഫോമിലാണ് ക്വിഡിന്റെ പിറവി. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള റെനോയ്ക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്. ലിറ്ററിന് ...

Read More »

പ്രധാനമന്ത്രി വന്‍കിട കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ന്യയോര്‍ക്കില്‍ വന്‍കിട കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തി. നേരിട്ടുളള വിദേശ നിക്ഷേപങ്ങളിലും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും നിക്ഷേപം വര്‍ധിപ്പിക്കാനാണ് കഴിഞ്ഞ 15 മാസവും താന്‍ ശ്രമിച്ചതെന്ന് മോദി വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുകയായിരുന്നു ലക്ഷ്യം.ഇന്ത്യയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തെ തന്റെ സര്‍ക്കാര്‍ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. ഇതിന്റെ ഫലമായി നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വര്‍ധനയുണ്ടായതായി മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് ലോകബാങ്കും ഐഎംഎഫും പ്രവചിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ...

Read More »

ഒമ്പതാം വര്‍ഷവും മുകേഷ് അംബാനിക്ക് എതിരില്ല

തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നനായി. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയിലെ കണക്ക് പ്രകാരം 1890 കോടി ഡോളറാണ് മുകേഷിന്റെ ആസ്തി.  1800 കോടി ആസ്തിയുള്ള സണ്‍ ഫാര്‍മയുടെ ദിലീപ് സാഘ് വിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള അസിം പ്രേംജിയുടെ ആസ്തി 1590 കോടി ഡോളറാണ്.  

Read More »

ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും 717 മരണം

മിനായില്‍ ബലി പെരുനാൾ ദിനത്തിൽ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. സൗദി സിവില്‍ ഡിഫന്‍സ് വൃത്തങ്ങളാണ് മരണം 700 കടന്നതായി സ്ഥിരീകരിച്ചത്‌. പരിക്കേറ്റ് ആസ്പത്രികളില്‍ ചികിത്സയിലുള്ളത് 815 പേരാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.  മരിച്ചവരിൽ മലയാളിയും. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാൻ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കൾക്കു വിവരം ലഭിച്ചു. റിയാദിൽ നിന്നാണ് ഇദ്ദേഹം ഹജ് കർമ്മത്തിനായി പോയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 717 ആയി. ...

Read More »

ആപ്പിള്‍ ഐ കാര്‍ തയ്യാറാകുന്നു…

സാങ്കേതികത്തികവിലും ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിള്‍ ഡ്രൈവറില്ലാത്ത കാര്‍  വിപ്ലവം സൃഷ്ടിക്കാന്‍  ഒരുങ്ങുന്നു. പ്രതീക്ഷിച്ചതിേനക്കാള്‍ മുമ്പേ തന്നെ ആപ്പിളിന് കാര്‍ വികസിപ്പിക്കാനാകുമെന്നാണ് ടെക് ലോകത്തെ സംസാരം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറാണ് കമ്പനി വികസിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടത്തിന് അനുമതി തേടി കാലിഫോര്‍ണിയയിലെ മോട്ടോര്‍ വാഹന വകുപ്പിനെ ആപ്പിള്‍ അധികൃതര്‍ കണ്ട് ചര്‍ച്ച നടത്തി. കാര്‍ രൂപകല്പന ചെയ്ത് നിര്‍മിക്കുന്നതിനായുള്ള ടീം കെട്ടിപ്പടുക്കുകയാണ് കമ്പനി ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെല്‍സയില്‍ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിള്‍ സ്വന്തമാക്കി. ടെല്‍സയിലെ ...

Read More »