ശ്രീലങ്കയില്‍ യുഎന്‍പിക്ക് ആധികാരിക ജയം

sreelankaശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെയുടെ യുനൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 196 ജില്ലാ സീറ്റുകളില്‍ 93 ഇടത്ത് വിജയിച്ച യുഎന്‍പിക്ക് വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച 13 ദേശീയ സീറ്റുകള്‍ ഉള്‍പ്പെടെ 106 അംഗങ്ങളെ ലഭിച്ചു. മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയുടെ യുപിഎഫ്എ 144-ല്‍ നിന്ന് 95 ലേക്ക് ഒതുങ്ങി.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന യു.പി.എഫ്.എ. അംഗമാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേറ്റുവെന്ന് രജപക്‌സെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.പരാജയത്തോടെ പാര്‍ട്ടിയില്‍ രജപക്‌സെ കൂടുതല്‍ ദുര്‍ബലനാകും.

തമിഴ് പാര്‍ട്ടികളുടെ സഖ്യമായ ഐടിഎകെക്ക് 16 അംഗങ്ങളെയും ശ്രീലങ്കന്‍ മാക്‌സിസ്റ്റ് പാര്‍ട്ടിയായ ജെവിപിക്ക് ആറ് അംഗങ്ങളെയും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് ഏഴ് അംഗങ്ങളുടെ കുറവുണ്ടെങ്കിലും ജെവിപി എടിഎകെ പിന്തുണയോടെ വിക്രമസിംഗെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരെഞ്ഞെടുപ്പില്‍ രജപക്‌സെയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുപിഎഫ്എ യും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയുടെ യുഎന്‍പി യും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.തെരഞ്ഞെടുപ്പില്‍ 70 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്. 225 സീറ്റുള്ള നാഷനല്‍ പാര്‍ലമെന്റിലെ 196 അംഗങ്ങളെയാണ് വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*