മോദിക്കെതിരെ വിമർശനവുമായി കേജ്‍രിവാളും നിതീഷും….

nitish&kejrivalനരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഒരേ വേദിയിൽ. ‘ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ചത് നക്സൽ എന്നായിരുന്നു. ഇപ്പോൾ ബിഹാറുകാരുടെ ഡിഎൻഎയെ ചോദ്യം ചെയ്യുന്നു. ഡൽഹിയിൽ ബിജെപി കാണിച്ച അതേ തെറ്റാണ് ബിഹാറില്‍ ഇപ്പോൾ കാണിക്കുന്നത്. അവർ വീണ്ടും തോൽക്കും’. അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.. ‘ഡൽഹി തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദി പറഞ്ഞത് ഡൽഹിക്കാർ ചിന്തിക്കുന്നത് പോലെയാണ് രാജ്യം മുഴുവൻ ചിന്തിക്കുന്നത് എന്നാണ്. പക്ഷേ, ഫലം വന്നപ്പോൾ ബിജെപി ചിത്രത്തിലില്ല. മോദി ബിഹാറുകാരുടെ ചിന്തയും മനസിലാക്കണം’.- നിതീഷ് കുമാർ പറഞ്ഞു.കഴിഞ്ഞ ദിവസം ബിഹാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച മോദിയുടെ നടപടിയെയും കേജ്‍രിവാൾ വിമർശിച്ചു. ‘മോദിയുടെ കയ്യിൽ അധികം പണമുണ്ടെങ്കിൽ വൺ റാങ്ക് വൺപെൻഷൻ പദ്ധതിക്കായി ജന്തർമന്തിറിൽ സമരം ചെയ്യുന്ന വിമുക്തഭടൻമാർക്ക് നൽകണം’.-കേജ്‍രിവാൾ പറഞ്ഞു.ബിഹാർ തിരഞ്ഞെടുപ്പിൽ ആം ആദ്മിപാർട്ടി സ്ഥാനാർത്ഥിയെ നിർത്തില്ല. ബിജെപിക്കെതിരായ വോട്ട് ഭിന്നിച്ച് പോകാതിരിക്കാനാണിത്. നിതീഷിന്റെ ക്ഷണം സ്വീകരിച്ച് അടുത്തമാസം കേജ്‍രിവാൾ പട്ന സന്ദർശിക്കും.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*