Breaking News

പ്രായം കൂടിയ ഭാര്യ ..വിവാഹ ജീവിതത്തെ ഇങ്ങനെ സ്വാധീനിക്കുന്നു.

ELDER WOMENപ്രായം കൂടിയ സ്തീകളെ വിവാഹം കഴിക്കുക നമ്മുടെ നാട്ടില്‍ അത്ര സാധാരണമായ കാര്യമല്ല .എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇതു പുതുമയുള്ള കാര്യവുമല്ല.വൈവാഹിക ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുവാന്‍ ഇതു സഹായിക്കുന്നുവെന്നാണ്  കാലിഫോര്‍ണിയയിലെ സൈക്കോളിജിസ്റ്റുകളായ ഡേവിഡ്‌ കറിയും  റോബര്‍ട്ട്‌ ലക്കും പറയുന്നത്.

സ്ത്രീ പ്രായം കൂടിയവളും ഭര്‍ത്താവ് പ്രായം കുറഞ്ഞവനുമാകുംപോള്‍  വിവാഹത്തിലെ പങ്കാളികള്‍ക്ക് സമത്വബോധം കൂടുതലായി തോന്നും. ഭര്‍ത്താവിനെക്കള്‍ പ്രായം കൂടുതലുള്ള ഭാര്യമാരുള്ള കുടുംബങ്ങളില്‍ നടത്തിയ പഠനങ്ങളില്‍  സാധാരണ ബന്ധങ്ങളെ അപേക്ഷിച്ച്  സ്ത്രീകള്‍ തങ്ങളെ കൂടുതല്‍ മനസിലാക്കുന്നുവെന്നും അതനുസരിച്ച് പെരുമാറുന്നു വെന്നുമാണ്  പ്രായം കുറഞ്ഞ ഭര്‍ത്താക്കന്‍മാര്‍ അഭിപ്രായപ്പെട്ടത് .വിവാഹത്തോടുകൂടി പരിവര്‍ത്തനവിദേയമാകുന്ന സ്ത്രീ ജീവിതത്തിനു പ്രായം കൂടിയ ഭാര്യമാര്‍ വേഗത്തില്‍ പൊരുത്തപ്പെടുന്നതും പുരുഷന് ഗുണകരമാകുന്നു. പാരമ്പര്യവിവാഹ ജീവിതത്തില്‍ പുരുഷന്റെ സംരക്ഷണം ആവശ്യപ്പെടുന്നവളാണ് സ്ത്രീ എന്ന സങ്കല്‍പ്പത്തിനും എവിടെ മാറ്റം വരുന്നു,പ്രായത്തിന്റെ പക്വത സ്ത്രീയെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ കാരണമാക്കുന്നു.ഒപ്പം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മിതത്വം പാലിക്കുവാനും പ്രായം കൂടിയ ഭാര്യമാര്‍ക്ക്  കഴിയുമെന്നു പഠനം പറയുന്നു. സംരക്ഷണമെന്നത് അനിവാര്യതയല്ലാതാകുമ്പോള്‍ പരസ്പരമുള്ള ആവശ്യങ്ങള്‍  എന്തെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ ഇരുക്കൂട്ടര്‍ക്കും സാധിക്കുന്നു.പുരുഷന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അംഗീകരിക്കുന്നതിനോപ്പം സ്വന്തം താല്‍പ്പര്യങ്ങള്‍ മുന്നോട്ടുവയ്ക്കുവാനും മുതിര്‍ന്ന ഭാര്യമാര്‍ക്ക് കഴിയുന്നു.ഇവരുടെ ലൈംഗിക ജീവിതവും സാധാരണ സ്ത്രീകളുടെതിനെക്കാള്‍ ദീര്‍ഘവുമാണ്. തുല്യാവകാശവും തുല്യാധികാരങ്ങളും പങ്കാളികള്‍ക്ക്  ലഭിക്കുന്ന ഈ ബന്ധങ്ങളില്‍ ലൈംഗികനുഭൂതികള്‍ക്ക് പുറമെ ആത്മാര്‍ത്ഥതയും നല്ല സുഹൃത്ബന്ധവും ഉള്ളതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*