ഇനി 25 രൂപയില്‍ ക്യാന്‍സര്‍ മെരുങ്ങും!!!

cancerലോകമെമ്പാടുമുള്ള ക്യാന്‍സര്‍ രോഗികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വെറും ഒരു കീമോയ്ക്കു പോലും ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന ഈ കാലത്ത്, ഇനി  വെറും 25 രൂപ ചിലവാക്കിയാല്‍ ക്യാന്‍സറിനുള്ള പ്രതിമരുന്നു ലഭിക്കും കൊൽക്കത്ത സ്വദേശികളായ രണ്ടു വൈദ്യശാസ്ത്രജ്ഞർ ആണ് ഈ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്

ഹാപ്പി ഹോർമോൺ എന്നറിയപ്പെടുന്ന ഡോപമയിൻ ആണ് കാൻസറിനെ സുഖപ്പെടുത്തുന്ന ഈ അൽഭുത മരുന്ന്. 14 വർഷം നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇവർ സ്വന്തമാക്കിയിരിക്കുന്ന ഈ നേട്ടം കാൻസറിനെതിരെയുള്ള പ്രവർത്തനങ്ങള്‍ക്കു നൽകിയിരിക്കുന്ന പ്രധാന സംഭാവനകളിൽ ഒന്നാ‌‌‌‌‌‌‌‌‌‌ണ്. പാർത്ഥ ദാസ്ഗുപ്ത, സുജീത് ബാസു എന്നീ വൈദ്യശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ.

എലികളിൽ പരീക്ഷിച്ചു വിജയിച്ച ഈ മരുന്നു മനുഷ്യരിലും പരീക്ഷിച്ചു വിജയിച്ചാൽ കാൻസർ ചികിത്സ വളരെ ചെലവു കുറഞ്ഞതാകും. നിലവിൽ ഒരു കീമോയ്ക്കു തന്നെ ലക്ഷങ്ങൾ ചിലവു വരുന്നു. എന്നാൽ ഒരു ഡോപമയിൻ മരുന്നുകുപ്പിയുടെ വില വെറും 25 രൂപയാണ്. അതായത് ഇപ്പോൾ കാൻസർ ചികിത്സയ്ക്കായി ചിലവാക്കേണ്ട തുകയുടെ ആയിരത്തിലൊരംശം മതിയാകും ഭാവിയിൽ കാൻസർ ചികിത്സയ്ക്കു വേണ്ടത്.

ചലനവും ഇമോഷനുകളും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ് ഒപമയിന്‍. രക്തത്തിലെ കാൻസര്‍ ബാധിച്ച കോശങ്ങൾ പടരാതെ പ്രതിരോധിക്കുവാനും അവയെ ക്രമേണ നശിപ്പിക്കുവാനും ഈ മരുന്നിനു കഴിയും. സാധാരണയായി ക്യാൻസർ കോശങ്ങൾ വളരെ വേഗം പടരുന്നു. ഡോപമയിൻ കാൻസർ ബാധിച്ച കോശങ്ങള്‍ വർധിക്കുന്നതു തടയുന്നുവെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*