Breaking News

സെക്സ് ആയുസ്സ് വര്‍ദ്ധിപ്പിക്കും

SEX MEDICINE 2ആയുസ്സ് വര്‍ദ്ധിപ്പിക്കുവാനും പലതരം രോഗങ്ങളുടെ പ്രയാസം കുറക്കുവാനും കഴിയുന്ന നല്ലൊരു ഔഷധമാണ് സെക്സ് എന്ന് പഠനം . ആയുസ്സ് വര്‍ദ്ധിപ്പിക്കുവാനും രോഗത്തെ പ്രതിരോധിക്കുവാനും മാനസിക പ്രയാസങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്ന സെക്സ് നെ ഒരു മികച്ച രോഗശമനിയായിട്ടാണ് ‘ഹീലിംഗ് പവര്‍ ഓഫ് സെക്സ് ‘ എന്ന ഗ്രന്ഥത്തില്‍ ഡോ:ജൂദിത് സച്ചാസ് പറയുന്നത്.

ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ പ്രശസ്ത സെക്യാട്രിസ്റ്റായ ഡോ: അലക്സാണ്ടര്‍ നവന്‍ പറയുന്നത് സെക്സ് ന്‍റെ രോഗശമനശേഷി നാം പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ നമുക്ക് ഏറെക്കാലം ഭൂമിയില്‍ ആരോഗ്യമുള്ളവരായി ജീവിക്കുവാന്‍ കഴിയുമെന്നാണ്.

സെക്സ് പാപബോധത്തോടെ മാറ്റിനിര്‍ത്തെണ്ടതോ ആയ ഒന്നല്ല ,അത് നമ്മുടെ ജീവബന്ധിതമായ, തുറന്നു ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്‌. ഡോ: അലക്സാണ്ടര്‍ നവന്‍ പറയുന്നത് ലൈംഗിക സംതൃപ്തി ഉണ്ടാകാത്ത 65 % പേരിലും ഹൃദ്രോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലെന്നാണ്. ഹൃദ്രോഗികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇതു കണ്ടെത്തിയത്.

മാനസിക സമ്മര്‍ദംഅയഞ്ഞു കിട്ടാന്‍ സെക്സ് നല്ലൊരു മരുന്നാണ്. സെക്സ് ചെയ്യുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന അന്തരിക സ്രവങ്ങള്‍ ഗ്രന്ധികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന അനുഭൂതി മാനസിക സമ്മര്‍ദത്തിനു കാരണമാകുന്ന അട്രിനാലിന്റെ ഉല്‍പ്പാദനത്തെ കുറക്കുന്നു. മാനസിക സമ്മര്‍ദം കുറയുമ്പോള്‍ ‘റ്റി കോശങ്ങളുടെ എണ്ണവും ബീറ്റാ എന്‍ഡോര്‍ഫിന്റെ പ്രവര്‍ത്തനവും മെച്ചമായിത്തിരുന്നു. ഇതു രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

സെക്ഷ്വല്‍ ഇന്റിമസി മൈഗ്രിന്‍ വിഭാഗത്തിലെ തലവേദന ശമിപ്പിക്കുമെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.മൈഗ്രിന്‍ ഉള്ളപ്പോല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരില്‍ നടത്തിയ പഠനത്തില്‍ 80% ആളുകളും പറയുന്നത് തലവേദനക്ക് ശമനമുണ്ടയെന്നാണ്.

മസ്തിഷ്കം പുറപ്പെടുവിക്കുന്ന എന്‍ഡോര്‍ഫിന്‍ വേദന സംഹാരിയാണ്‌ . ഇതു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടു മ്പോള്‍ മസ്തിഷ്കത്തില്‍ ഉല്‍പ്പാദിച്ചു രക്തത്തിലേക്ക്‌ പ്രവഹിക്കുന്നു. ഇതു നടുവേദനയും സന്ധിവേദനയും കുറക്കുവാനും ഉപകരിക്കുന്നു. പൊതുവില്‍ സെക്സ് സര്‍വരോഗ നിവാരിണിയെന്നു ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ: റീഡ് മോസ്ക്കൊവിറ്റ് സ് ഓര്‍മ്മപ്പെടുത്തുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*