Monthly Archives: August 2015

പെട്രോളിന് 2 രൂപയും, ഡീസലിന് 50 പൈസയും കുറച്ചു

പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും, ഡീസല്‍ ലിറ്ററിന് അന്‍പത് പൈസയും കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. രണ്ടാഴ്‌ചയായി ആഗോള വിപണിയില്‍ എണ്ണ വില കുറവാണുണ്ടായിരുന്നത്‌. ഇതേതുടര്‍ന്നാണ്‌ വില കുറച്ചത്‌. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 രൂപയുമാണ് വില.

Read More »

ബാഹുബലി ഓസ്‌ക്കാറിലേക്ക് ..???

എസ്.എസ്. രാജമൗലി ചിത്രം  ബാഹുബലി  മറ്റൊരു ചരിത്ര നേട്ടത്തിലേക്കെന്ന് സൂചന. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമായിരിക്കും എന്നാണ് സൂചനകള്‍. മികച്ച വിദേശ ഭാഷാചിത്രം എന്ന വിഭാഗത്തിലായിരിക്കും ബാഹുബലി മത്സരിക്കുകയെന്നാണ് അറിയുന്നത്..സെ്തംബര്‍ 25നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക.വിഖ്യാത ചലച്ചിത്ര പ്രവര്‍ത്തകന്‍ അമോല്‍ പലേക്കറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഓസ്‌ക്കാറിലേക്കുള്ള ഇന്ത്യന്‍ ചലച്ചിത്രത്തെ തെരഞ്ഞെടുക്കുന്നത്.

Read More »

എന്നു നിന്‍റെ മൊയ്തീന്‍ ട്രെയിലര്‍ എത്തി

പൃഥ്വിരാജ്-പാര്‍വതി മേനോന്‍ ജോഡികള്‍ ഒന്നിച്ചെത്തുന്ന എന്നു നിന്‍റെ മൊയ്തീന്‍ ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തി. കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് എന്നു നിന്‍റെ മൊയ്തീന്‍ .  മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം.

Read More »

ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്യൂ; ഡെലിവറി ഒരുമണിക്കൂറിനുള്ളില്‍ …

മദ്യം നിരോധന വാര്‍ത്തകള്‍ നിറയുമ്പോള്‍  പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണ്‍ മദ്യം വീടുകളില്‍ എത്തിക്കാനൊരുങ്ങുകയാണ്‌. അല്‍പ്പം താമസിച്ചാലും ഈ സൗകര്യം കേരളത്തിലും  എത്തിയേക്കാം.മറ്റ്‌ സാധനങ്ങള്‍ പോലെ മദ്യവും ഓണ്‍ലൈന്‍ വഴി എത്തിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. എന്നാല്‍ മദ്യം ഓഡര്‍ ചെയ്‌ത് കാത്തിരിക്കേണ്ട ആവശ്യമില്ല. ആമസോണ്‍ ഒരു മണിക്കൂറിനുള്ളില്‍ മദ്യം കൈകളിലെത്തിക്കും! പുതിയ പദ്ധതിയിലൂടെ ബിയറും വൈനും ഹാര്‍ഡ്‌ ലിക്വറും ലഭ്യമാക്കാനാണ്‌ തീരുമാനം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക്‌ ഓണ്‍ലൈന്‍ വഴി മദ്യം ഉടന്‍ ലഭിക്കുമെന്ന്‌ തോന്നുന്നില്ല. ലണ്ടനിലുള്ളവര്‍ക്കായിരിക്കും ആമസോണ്‍ വഴി ആദ്യം മദ്യം എത്തുക. ആമസോണിന്റെ ഇന്‍സ്‌റ്റന്റ്‌ ...

Read More »

മധുവിധു കാലത്ത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിവാഹ വേളയിലെ  ആദ്യനാളുകളായ മധുവിധു  ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്.എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ തുടക്കം  ഇവിടെനിന്നു തന്നെയാണ്.  എണ്പതു ശതമാനം കമിതാക്കള്‍ക്കും  പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കിയുള്ളവര്‍ക്ക്  ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ.അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. .പരസ്പരം അറിയുക  ഒരു കുട്ടി നടക്കാന്‍ പഠിക്കുന്നത് പോലെ  സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ...

Read More »

സോപ്പോ ബജറ്റ് സ്‌മാര്‍ട് ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക്

പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സോപ്പോ ഇന്ത്യ വിപണിയില്‍ തങ്ങളുടെ കിടിലന്‍ ബജറ്റ് സ്‌മാര്‍ട് ഫോണുമായി എത്തുകയാണ്. 12,999 രൂപയ്ക്ക് 4 ജി എല്‍ടിഇ സ്പീഡ് 7 പുറത്തിറക്കിയിരിക്കുകയാണ് സോപ്പോ.  3ജിബി റാം, 5 ഇഞ്ച്(1080×1920)ഡിസ്പ്ലേ. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 4ജി എല്‍ടിഇ കണക്ടിവിട്ടിയുള്ള ഫോണിന് ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസാണ്.സ്നാപ്ഡീലിലൂടെയാണ് ഈ ഫോണ്‍ വില്‍പ്പനയ്ക്കെത്തുക. ആഭ്യന്തര ഫോണ്‍ കമ്പനിയായ ആഡ് കോം ആണ് ഇതിന്റെ സര്‍വീസും വിതരണവുമെല്ലാം നിര്‍വഹിക്കുന്നത്ത്

Read More »

ഇനി ജയിലില്‍ നിന്നും അടിപൊളി വസ്ത്രങ്ങളും…

 ചപ്പാത്തിക്ക് പിന്നാലെ ജയിലില്‍ നിന്നും അടിപൊളി വസ്ത്രങ്ങളുമെത്തുന്നു.ഇനി മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള പുതുമയാര്‍ന്ന വസ്ത്രങ്ങളും നിര്‍മിക്കുന്നു.തിരുവനന്തപുരത്തെ വിവിധ ജയിലുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 തടവുകാരാണ് വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ആദ്യം ഘട്ടം പുരുഷന്മാര്‍ക്കും , പിന്നാലെ സ്ത്രീകള്‍ക്കും പരിശീലനം നല്‍കും . ബംഗാളില്‍ നിന്നുള്ള ഡിസൈനര്‍ മൊല്ല നസറുദ്ദീന്‍ടെ നേത്രത്വത്തിലാണ് പരിശീലനം.ബാലരാമപുരം കോട്ടന്‍, കൈത്തറി, സിന്തറ്റിക് നൂലുകളാണ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുക റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, ചുരിദാറുകള്‍, സാരികള്‍ തുടങ്ങിയ ഫാഷന്‍ വസ്ത്രങ്ങള്‍ ഇനിമുതല്‍  ജയിലില്‍  റെഡി. അത്യാധുനിക തുന്നല്‍ മെഷീനുകളമുണ്ട്. കേരളത്തിനകത്തും പുറത്തും വില്പനയുണ്ടാകും.

Read More »