വിഴിഞ്ഞം തീരുമാങ്ങള്‍ക്ക് മാറ്റമില്ല

adani portആശയക്കുഴപ്പങ്ങളും തടസ്സങ്ങളും നീങ്ങി. അദാനി ഗ്രൂപ്പിന് സമ്മതപത്രം നല്‍കികൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഏഴ് ദിവസത്തിനകം അദാനി ഗ്രൂപ്പ് മറുപടി നല്‍കണം. ഈ മാസം 20 ന് സമ്മതപത്രം കൈപ്പറ്റാന്‍ അദാനി ഗ്രൂപ്പിന്റെ സംഘം കേരളത്തിലെത്തും. സമ്മതപത്രം കൈപ്പറ്റി കഴിഞ്ഞ് 45 ദിവസത്തിനകം അന്തിമ കരാര്‍ ഒപ്പിടും.
പദ്ധതി അദാനിക്ക് നല്‍കുന്നതില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലായിരുന്നുവെന്നും ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*