നായയെ ചുഴറ്റിയെറിയുന്ന വീഡിയോ യുവാവ്‌ പിടിയില്‍

നായയെ പിടികൂടി ക്രൂരത കാട്ടിയ യുവാവിനെ പോലീസ്‌ പിടികൂടി. നായയെ പിടികൂടി കാലില്‍ പിടിച്ച്‌ ചുഴറ്റുന്നതിന്റെ ല്‍ വീഡിയോ  യുവാവ്‌ സ്വന്തം ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ വീഡിയോ വൈറലായതോടെ പലരും പോലീസില്‍ പരാതിപ്പെടുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.വീഡിയോ ശ്രദ്ധയില്‍പ്പെട്ട മൃഗ സംരക്ഷകരാണ്‌ സംഭവം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. നായയെ പിടികൂടി അതിന്റെ കാലില്‍ പിടിച്ച്‌ വട്ടം ചുറ്റിക്കുന്നതാണ്‌ വീഡിയോ. നിരവധി പ്രാവശ്യം ഇതേ രീതിയില്‍ നായയെ ചുഴറ്റുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്‌. പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഒരു വാഹനത്തിന്‌ സമീപം നിന്നാണ്‌ ഇയാള്‍ നായയെ കാലില്‍ പിടിച്ച്‌ കറക്കിയത്‌. നായ കരയുന്നതിന്റെ ശബ്‌ദവും വീഡിയോയിലുണ്ട്‌. മൃഗ സേ്‌നഹികള്‍പരാതിയുമായി പോലീസിനെയും ജനപ്രതിനിധികളെയും സമീപിക്കുകയും തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ പിടികൂടുകയുമായിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*