പ്രേമനായകര്‍ പുറത്ത്

prema  collegeന്യൂമാന്‍ കോളജിലെ നവാഗതരെ സ്വീകരിക്കാന്‍ പ്രേമം സ്‌റ്റൈലില്‍ എത്തിയവരെയാണ്  പ്രിന്‍സിപ്പല്‍ പുറത്താക്കിയത്. സീന്‍ കോണ്‍ട്രയാക്കിയതോടെയാണ്‌ ഒരു പറ്റം സീനിയേര്‍സിനു  പുറത്തു നില്‍ക്കേണ്ടി വന്നത്‌.ഇന്നലെ പുതിയ കൂട്ടുകാര്‍ എത്തുന്ന ദിവസമായതിനാലാണ്‌ പ്രേമം സിനിമ സ്‌റ്റൈലിലുള്ള കളര്‍ ലുങ്കിമുണ്ടും ബ്ലാക്ക്‌ ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസുമായി ഇവരില്‍ പലരും കോളജിലെത്തിയത്‌ .ഒരുപോലെ വേഷമണിഞ്ഞ്‌ പ്രേമത്തിലെ ജോര്‍ജിനെയും കോയയെയും ശംഭുവിനെയും അനുകരിച്ചെത്തിയ ചേട്ടന്‍മാര്‍ക്ക്  ഇടവേളകളില്‍ പുതുതായി കോളജിലെത്തിയവരെ കാണാനായി ചെന്നെങ്കിലും ക്ലാസില്‍ കയറ്റില്ലെന്ന തീരുമാനത്തില്‍ അധ്യാപകര്‍ ഉറച്ചു നിന്നു. എങ്കിലും ക്യാമ്പസില്‍ ചുറ്റിപ്പറ്റി നിന്ന്‌ വൈകുന്നേരത്തോടെയാണ്‌ പലരും സ്‌ഥലം കാലിയാക്കിയത്‌.

കോളജിലെ വിദ്യാര്‍ഥികള്‍ക്ക്‌ മാനേജ്‌മെന്റ്‌ ഏര്‍പ്പെടുത്തിയ യൂണിഫോം പരിഷ്‌കാരമാണ്‌ സ്‌റ്റൈലന്‍ വേഷമണിഞ്ഞ്‌ കോളജിലെത്തിയവര്‍ക്ക്‌ വിനയായത്‌. ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നാണ്‌ ചട്ടം. ഇതില്‍ മാറ്റം വരുത്തുന്നവര്‍ക്ക്‌ ക്ലാസില്‍ കയറുന്നതിനും ഹാജര്‍ ലഭിക്കുന്നതിനും അനുവാദമില്ല.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*