തെരുവുനായ ശല്യം: വിമര്‍ശനവുമായി മോഹന്‍ലാലിന്റെ ബ്ലോഗ്

mlal blogതെരുവുനായ ശല്യത്തില്‍ വിമര്‍ശനവുമായി   മോഹന്‍ലാലിന്റെ ബ്ലോഗ്. തെരുവുനായ ശല്യം പരിഹരിക്കാന്‍ ഉചിതമായ  നടപടികളെടുക്കതത്തില്‍  മോഹന്‍ലാല്‍ ബ്ലോഗില്‍ വിമര്‍ശിച്ചു. മാലിന്യം തീറ്റിച്ച് നായകളെ വളര്‍ത്തുന്നത് നാം തന്നെയെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. നായകളെ കൊല്ലരുതെന്ന നിയമമാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയത്. എത്രയോ തവണ രാവിലെ സൈക്കിളില്‍ പോവുമ്പോഴും നടക്കുവാന്‍ പോവുമ്പോഴും തന്നെയും നായ ഓടിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.നായകളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് നായകള്‍ ഇങ്ങനെ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നുവെന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. തെരുവുനായ ശല്യം പരിഹരിക്കാനായില്ലെങ്കില്‍ വീടുകളില്‍ നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് വെയ്ക്കുന്നതുപോലെ തെരുവുകളിലും നായ്ക്കളുണ്ട് സൂക്ഷിക്കുകയെന്ന ബോര്‍ഡ് നിറയുമെന്നും അവയെപ്പേടിച്ച് നമ്മള്‍ ഓടിക്കൊണ്ടിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു

Read Blog

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*