ഗള്‍ഫിലേക്ക് ഇനി കപ്പലില്‍ പോകാം ! കേരള സര്‍ക്കാര്‍ സംരംഭം

SHIPഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പാലോട് രവിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നിന്നും ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കേരള ഷിപ്പിംഗ് ആന്റ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ച് 2002 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇത് നടന്നിരുന്നില്ല.  750 മുതല്‍ 1250 വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.ആ പദ്ധതിയാണ് വീണ്ടും സര്‍ക്കാര്‍ നടപ്പാക്കാന്‍ ആലോചിക്കുന്നത്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ഗള്‍ഫ് യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ അമിതമായി യാത്രാക്കൂലി ഈടാക്കുന്നത് ന്യായീകരിക്കാനാകില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*