സെറീന വില്യംസ് വിംബിള്‍ഡണ്‍ ഫൈനലില്‍

serena-അമേരിക്കന്‍ താരം സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഫൈനലില്‍ കടന്നു.ഇത് എട്ടാം തവണയാണ് സെറീന വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരിസയാണ് സെറീനയുടെ എതിരാളി.
റഷ്യയുടെ മരിയ ഷറപ്പോവയെ സെമിയില്‍ തോല്‍പ്പിച്ചാണ് സെറീനയുടെ മുന്നേറ്റം. സ്കോര്‍- 6-2, 6-4.
ആറാം വിംബിള്‍ഡണ്‍ കിരീടവും ഇരുപത്തിയൊന്നാം ഗ്രാന്‍സ്ലാം കിരീടവുമാണ് സെറീന ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ സെറീനയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചതിന്റെ ഓര്‍മ്മകളാകും മുഗുരിസയുടെ കരുത്ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*