Breaking News

പുസ്തക വിതരണം 23നകം: സർക്കാർ

school textസ്കൂൾ പാഠപുസ്തക അച്ചടി 20 നകം പൂർത്തിയാക്കി,23 നകം വിതരണം പൂർത്തിയാക്കുമെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.എ.ജലീൽ കോടതിയെ ബോധിപ്പിച്ചു. പ്രഖ്യാപിച്ച സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാകുമോയെന്നു കെബിപിഎസ് സത്യവാങ്‌മൂലം നൽകണമെന്നു കോടതി നിർദേശിച്ചു. പാഠപുസ്തക അച്ചടി ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ കെബിപിഎസിനു സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ മാസം 18നകം അച്ചടികൾ പൂർത്തിയാക്കണമെന്നും 20-ാം തീയതിക്കു മുൻപു പാഠപുസ്കങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പങ്കെടുത്ത ഉന്നതതലയോഗം നിർദേശിച്ചു.25 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാൻ ഉള്ളത്.  ഇനി ഒൻപതു ലക്ഷം പുസ്തകങ്ങൾ മാത്രമേ കെബിപിഎസിനു സർക്കാർ പറഞ്ഞ കാലാവധിക്കുള്ളിൽ അച്ചടിക്കാൻ കഴിയൂ. ബാക്കി 15 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കാൻ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കണോ എന്നത് കെബിപിഎസാണ് തീരുമാനിക്കേണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*