26 മിനിറ്റിൽ ബുള്ളറ്റ്’ ഓണ്‍ലൈന്‍ വില്‍പ്പന ക്ലോസ്

royal.enfield qqqപരിമിതകാല പതിപ്പെന്ന നിലയിൽ പുറത്തിറക്കുന്ന600 ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകളില്‍  ഓൺലൈൻ ബുക്കിങ് സ്റ്റോറിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന 200 എണ്ണം വെറും 26 മിനിറ്റിൽ വിറ്റഴിഞ്ഞെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു.  ക്ലാസിക് 500’ അടിസ്ഥാനമാക്കിയുള്ള പരിമിതകാല പതിപ്പിൽപെട്ട ബൈക്കുകൾ മൊത്തം 600 എണ്ണം മാത്രമാണു വിൽപ്പനയ്ക്കെത്തുകയെന്നു റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിരുന്നു. 2.16 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി നിരത്തിലെ വില.ലോക മഹായുദ്ധകാലത്ത് ആശയവിനിയമത്തിൽ നിർണായക പങ്ക് വഹിച്ച ഡസ്പാച്ച് റൈഡർമാരിൽ നിന്നു പ്രചോദിതമായാണ് റോയൽ എൻഫീൽഡ് പുതിയ പരിമിതകാല പതിപ്പ് അവതരിപ്പിച്ചത്. ഓൺലൈൻ വഴി മാത്രമാവും ഈ ബൈക്കുകളുടെ വിൽപ്പനയെന്നും മേയിൽ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.മൂന്നു നിറങ്ങളിലാണു പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തുക; ഓരോ നിറത്തിലും 200 ബൈക്ക് വീതം. ഇതിൽ ഡെസേർട്ട് സ്റ്റോം ഡസ്പാച്ച്, സ്ക്വാഡ്രൺ ബ്ലൂ ഡസ്പാച്ച് നിറങ്ങൾ ഇന്ത്യയിലും ബാറ്റിൽ ഗ്രീൻ ഡസ്പാച്ച് എന്ന മൂന്നാം നിറം വിദേശ വിപണികളിലുമാണു ലഭ്യമാവുക.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*