റേഷന്‍കാര്‍ഡ്‌ ഇത്തിരി വൈകും.

ration-card-senior-woman-card-holderഡേറ്റാ എന്‍ട്രി ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തെ 82.6 ലക്ഷം അപേക്ഷകര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ്‌ വിതരണം നീളും. സെപ്‌തംബര്‍ ഒന്നിന്‌ നടപടികള്‍ തുടങ്ങാനി രുന്ന ജോലികള്‍ ഇവര്‍ക്ക്‌ നല്‍കിയിരുന്ന ഫോറങ്ങളില്‍ വരുത്തിയിട്ടുള്ള വ്യാപക പിഴവുകളും അവ്യക്‌തതയും മൂലം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ കാര്‍ഡ്‌ വിതരണം ഇനിയും വൈകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ജൂലൈ പകുതി കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.  ഇപ്പോള്‍ തെറ്റുകള്‍ വന്ന അപേക്ഷകരെ ഫോണില്‍ വിളിച്ചാണ്‌ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്‌.ഡേറ്റാ എന്‍ട്രി ഈ മാസം പൂര്‍ത്തിയാക്കിയാലും സൂക്ഷ്‌മപരിശോധന, കരട്‌ പട്ടികയിലെ തെറ്റു പരിഹരിക്കലിനുള്ള സോഷ്യല്‍ ഓഡിറ്റിംഗ്‌ കാര്യങ്ങള്‍ പിന്നെയും വൈകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*