Breaking News

ആത്മാഭിമാനത്തില്‍ ഇന്ത്യക്കാര്‍ നാലാമത്.

indiaofheritageഇന്ത്യയെക്കുറിച്ചുള്ള രാജ്യാന്തര സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാത്രമല്ല, ഇന്ത്യക്കാരുടെതന്നെ ചിന്തയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ്  സല്പ്പെരിനെ പറ്റിയുള്ള രാജ്യാന്തര റിപ്പോർട്ട് നൽകുന്ന സൂചന. അതായത്, സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന പൗരൻമാരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. ഓസ്ട്രേലിയ, കാന‍ഡ, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രം പിന്നിൽ.ഒപ്പം രാജ്യാന്തര തലത്തിൽ സൽപ്പേരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. കാനഡ ഒന്നാമത് നിൽക്കുന്ന 55 രാജ്യങ്ങളുടെ പട്ടികയിൽ 33-ാം സ്ഥാനത്താണ് ഇന്ത്യ. 55 രാജ്യങ്ങളെയാണ് ഇത്തരത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും പട്ടികയിലെ ഏറ്റവും താഴെയുള്ള 10 രാജ്യങ്ങളിൽപ്പെടുന്നു. പട്ടികയിൽ ചൈന 46-ാം സ്ഥാനത്തും പാക്കിസ്ഥാൻ 45-ാമതുമാണ്.ങ്ങളുടെ നില. റെപ്യൂട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് പഠനം നടത്തിയിരിക്കുന്നത്. കാര്യക്ഷമതയുള്ള സർക്കാർ, മികച്ച പരിസ്ഥിതി, വികസിച്ച സമ്പദ്‌വ്യവസ്ഥ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*