പ്രേമം നിങ്ങൾക്കറിയാത്ത രഹസ്യങ്ങള്‍…

loveജീവിതത്തിലൊരിക്കലെങ്കിലും പ്രേമിക്കുകയോ പ്രേമം തോന്നാത്തവരോ ഉണ്ടാകില്ലെന്നാണ് മന: ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായo ‘ അഥവാ .അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർ ശരിയായ മാനസിക ആരോഗ്യം ഉള്ളവരായിരിക്കില്ല.
. പ്രേമം – പലവിധമുണ്ട് മുഖ്യമായും നീണ്ടു നിൽക്കുന്ന സൗഹൃദം പ്രേമമായി ഉടലെടുക്കാം – പിന്നെ ആദ്യമായി കണ്ടയുടൻ പ്രേമം തോന്നുന്നു:

‘ദ കെമസ്ട്രി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ പറയുന്നത്; മസ്തിഷ്കത്തിൽ പ്രത്യേകതരം രക്തസ്രാവമുണ്ടാകുന്നതു കൊണ്ടാണത്രെ നാം പ്രേമിക്കുന്നത്. ഒരു പെൺകുട്ടി അവളുടെ മനസ്സിലെ സൗന്ദര്യ  സങ്കല്പ്പവുമായി സാമ്യമുള്ള പൗരുഷത്തിന്റെയും സ്വഭാവത്തിന്റെയും പ്രതീകമായി ധരിച്ചു വച്ചിരിക്കുന്ന മുഖവുമായി വളരെ സാമ്യമുള്ള ഒരു മുഖo കാണുമ്പോൾ അവളുടെ മസ്തിഷ്കത്തിൽ അവളുടെ നിയന്ത്രണങ്ങൾക്കതീതമായി ചില വ്യാപാരങ്ങൾ നടക്കുന്നു.

ഡോപാ മൈൻ ,നോറെപിനെഫൈൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ തലച്ചോറിൽ സ്രവിക്കുകയും അവളുടെ ഗ്രഹണശക്തിയും അവബോധത്തെയും വ്യത്യസ്തമാക്കുകയും ചെയ്യുന്നു. ഇതാണ് പ്രഥമ ദർശനത്തിൽ പ്രണയം സൃഷ്ടിക്കുന്നത്.പ്രേമിക്കുന്നയാളിന്റെ കണ്ണിലൂടെ കാണുമ്പോൾ പ്രേമഭാജനത്തിന് സവിശേഷ ഗുണങ്ങളുണ്ടായിരിക്കും. അനുരാഗത്തിന്റെ അനുപമ നിമിഷങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന മസ്തിഷ്ക്ക സ്രവങ്ങളുടെ സ്വാധീനത്തിൽ വ്യക്തിയുടെ അവബോധത്തിലും വലിയ മാറ്റങ്ങളുണ്ടാകുന്നു. ഇതിന് കൗമാരമെന്നോ യൗവനമെന്നോയില്ല മദ്ധ്യവയസ്സിൽ പോലും സൗന്ദര്യപ്രചോദിതമായ മാനസിക വികാരങ്ങൾക്ക് അടിമപ്പെടാവുന്നതാണ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*