Monthly Archives: July 2015

ഇനി പൂജ്യം നിസാരമല്ല…

സിലിണ്ടര്‍ ബുക്ക്‌ ചെയ്യാനായി വിളിക്കുന്നത്‌ ചിലപ്പോള്‍ അബദ്ധത്തിലേക്കാകും.  പാചകവാതകം ബുക്ക്‌ ചെയ്യാനുള്ള നമ്പറിലേക്കു വിളിക്കുമ്പോള്‍ മലയാളത്തില്‍ തുടരുന്നതിന്‌ ഒന്ന്‌ അമര്‍ത്തുക എന്ന ശബ്‌ദസന്ദേശത്തോടെ ബുക്കിങ്‌ നടപടികള്‍ ആരംഭിക്കുകയായിരുന്നു പതിവ്‌. സബ്‌സിഡി ഉപേക്ഷിക്കാനായി പൂജ്യം അമര്‍ത്തുക എന്ന സന്ദേശമാണ്‌ അടുത്തിടെയായി ആദ്യം ലഭിക്കുന്നത്‌. ഇക്കാര്യം അറിയാതെയും ശബ്‌ദസന്ദേശം കൃത്യമായി ശ്രദ്ധിക്കാതെയും പൂജ്യം അമര്‍ത്തിയവരുടെ പാചകവാതക സബ്‌സിഡി റദ്ദായി. സബ്‌സിഡിത്തുക ബാങ്ക്‌ അക്കൗണ്ടില്‍ എത്താത്തതിന്റെ കാരണമന്വേഷിച്ച്‌ ഏജന്‍സികളെ സമീപിക്കുമ്പോഴാണ്‌ പലരും കെണിയിലകപ്പെട്ട വിവരം അറിയുന്നത്‌. വേണ്ടെന്നുവച്ച സബ്‌സിഡി അടുത്ത മാര്‍ച്ച്‌ 31വരെ പുനഃസ്‌ഥാപിക്കാനാകില്ലെന്നു വ്യക്‌തമാക്കിയാണ്‌. ഏജന്‍സികള്‍ പരാതിക്കാരെ ...

Read More »

വരന്റെ ആവേശം വധുവിനു വിനയായി…

വരൻ ബോധപൂര്‍വം  ചെയ്തതല്ലെങ്കിലും ഇതിലും വലിയൊരു പണി വധുവിന് കിട്ടാനുണ്ടോ? വിവാഹദിവസം എല്ലാവരുടെയും ജീവിതത്തിൽ മറക്കാനാവാത്ത ദിവസമാണ്, പക്ഷേ ഇൗ ദമ്പതികൾക്ക് ജീവിതകാലം മുഴുവന്‍  ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള ദിവസം കൂടിയായിരിക്കുമെന്നതിൽ സംശയമില്ല.

Read More »

യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചു.

മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.1993 മാർച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേരാണു മരിച്ചത്. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമൻ നൽകിയ ദയാഹർജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖർജിയും നേരത്തേ തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയിൽ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു നൽകിയ തിരുത്തൽ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.memmon ×

Read More »

കാറിനുള്ളിലെ യുവതിയുടെ പ്രസവം യുട്യൂബില്‍ വൈറല്‍.

ഹൂസ്റ്റണിലെ ടെക്സാസില്‍  ആശുപത്രിയിലേക്ക് ഓടുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയ ആ വീഡിയോ യുട്യൂബില്‍ കണ്ടവരുടെ എണ്ണം  കോടികള്‍ കഴിഞ്ഞു. യുവതിയുടെ  ഭര്‍ത്താവാണ് ഈ രംഗങ്ങള്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു യുട്യൂബിലിട്ടത്മുന്‍സീറ്റിലിരുന്ന യാത്രചെയ്യവേ വേദനകൊണ്ട് പുളഞ്ഞ യുവതി കുട്ടിയെ ദൃശ്യമായപ്പോള്‍ സ്വന്തം കൈയ്യിലേക്ക് താഴേക്ക് വീഴാതെ എടുത്തു. ജോസിയ എന്ന് പേരിട്ട ആ കുഞ്ഞ് താരം സുഖമായിരിക്കുന്നു. courtesy:abc13.com

Read More »

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷിലുള്ള സന്ദേശം വിദേശത്തുനിന്നാണ് . 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഗുരുവായൂര്‍ സി.ഐയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാക്കി. പൊലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടുന്നത്.  

Read More »

ബി.എം.ഡബ്ല്യു ഐ8 ഹൈബ്രിഡ്‌ ആമസോണില്‍ വാങ്ങാം

1.05 കോടി രൂപ വിലയുള്ള  ബി.എം.ഡബ്ല്യുവിന്റെ ഐ8 ഹൈബ്രിഡ്‌ മോഡല്‍ഓണ്‍ലൈന്‍ വഴി  വില്‍പ്പനയെ്‌ക്കത്തുകയാണ്‌ .  ജപ്പാനില്‍ മാത്രമാണ്‌ ഈ സൗകര്യം ലഭ്യമാവുക. ഫ്രീ ഷിപ്പിങ്‌ വാഗ്‌ദാനവും സൈറ്റ്‌ നല്‍കുന്നുണ്ട്‌. രാജ്യത്ത്‌ ഡീലര്‍ഷിപ്പുകള്‍ ഉണ്ടെങ്കിലും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നതെന്ന്‌ കമ്പനി വക്‌താവ്‌ പറഞ്ഞു. ഇതുവരെ സൈറ്റിലൂടെ 13 യൂണിറ്റുകളുടെ ബുക്കിങ്‌ നടന്നതായും കമ്പനി വക്‌താവ്‌ പറഞ്ഞു.131 എച്ച്‌പി, 250 എന്‍എം ടോര്‍ക്ക്‌ ഇലക്ര്‌ടിക്ക്‌ മോട്ടോര്‍ എന്‍ഞ്ചിന്‍, 1.5 ലിറ്റര്‍ ശേഷിയുടെ ടര്‍ബോ എന്‍ജിനും, ഇലക്ര്‌ടിക്‌ മോട്ടോറുമാണ്‌ ഐ8ന്‌ കരുത്ത്‌ പകരുന്നത്‌. ഇലക്ര്‌ടിക്‌ മോട്ടോര്‍ ...

Read More »

പ്രവാസികള്‍ക്ക് ഇ-വോട്ടിങ്ങ് വൈകും

പ്രവാസികള്‍ക്ക് ഇ-വോട്ടിങ്ങ് അനുവദിക്കണമെന്ന്  തീരുമാനമുണ്ടായെങ്കിലും സുതാര്യവും കുറ്റമറ്റവുമായ രീതിയില്‍ ഇ-വോട്ടിങ്ങ് നടപ്പാക്കുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ- വോട്ടിങ്ങ് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇ-വോട്ടിങ്ങിനും, ഇ-ബാലറ്റിനും സാങ്കേതികതടസ്സങ്ങളുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു.താത്കാലിക വോട്ടര്‍ പട്ടിക അടുത്ത മാസം പ്രസിദ്ധീകരിക്കും. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികളില്‍ ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിങ് പൂര്‍ത്തിയായി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുളള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 25 ...

Read More »