Monthly Archives: July 2015

പുരുഷന്മാര്‍ ദുര്‍ബലരാകുന്നുവോ ? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ….

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ കണക്കുകളില്‍  ഇന്ത്യയില്‍ സംഭവിക്കുന്ന   ആത്മഹത്യകളില്‍  സ്ത്രീകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന്‍മാരാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .2014ല്‍ വിവാഹിതരായ 60,000 പുരുഷന്മാര്‍ ജീവനൊടുക്കിയപ്പോള്‍, വിവാഹിതരായ 27,000 സ്ത്രീകള്‍ മാത്രമാണ് ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്. പ്രതിസന്ധികളെ നേരിടാന്‍ സ്ത്രികള്‍ തയ്യാറാകുമ്പോള്‍ പുരുഷന്‍മാര്‍ മരണം തിരഞ്ഞെടുക്കുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവാഹിതരായ സ്ത്രീകളെക്കാള്‍ ആത്മഹത്യ ചെയ്യുന്നത് വിവാഹിതരായ പുരുഷന്മാരാണ്. എന്നാല്‍,വിവാഹ മോചനം നേടിയശേഷമോ ഭാര്യയുടെ മരണത്തിനുശേഷമോ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നത് വളരെക്കുറവാണെന്നും കണക്കുകള്‍ പറയുന്നു. ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകള്‍ ആത്മഹത്യയ്ക്ക് വലിയ തോതില്‍ ...

Read More »

മൂന്ന് ദിവസംകൊണ്ട് 1.2 കോടിയിലധികം പേര്‍ കണ്ട വീഡിയോ..

സ്ലോ മോ ഗയ്‌സ്. ആറ് അടി ഉയരമുള്ള ഒരു മനുഷന്‍ അത്ര തന്നെ വ്യാസമുള്ള വാട്ടര്‍ ബലൂണില്‍ കയറിയിരിക്കുന്നു. പിന്നെ അത് പൊട്ടുമ്പോഴുള്ള വീഡിയോ സ്ലോമോഷനില്‍ എടുക്കുന്നു. കഴിഞ്ഞ ദിവസം യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 1.2 കൊടിയിലടികം പേര്‍ കണ്ട് കഴിഞ്ഞു

Read More »

സിം കാര്‍ഡുകള്‍ ഉടന്‍ ഇല്ലാതെയാകും….

ഒടുവില്‍ സിം കാര്‍ഡും സ്മാര്‍ട്ട്‌ ആകുവാന്‍ പോകുന്നു.  പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് സിം  അഥവാ ഇ-സിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈല്‍ ടെലികോം വ്യവസായികളുടെ സംഘടന. ഇ-സിം വരുന്നതോടെ സിം കാര്‍ഡ് എന്ന് കാണുന്ന രൂപത്തില്‍ നിന്ന്‍ അപ്രത്യക്ഷമാകും. ഒാരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം നിലവില്‍ വരുന്നതോടെ നിലവില്‍ വരിക. ഫോണില്‍ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐഡി ഇ-സിമ്മില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ...

Read More »

ബീജം ഓണ്‍ലൈനില്‍ …. സൈറ്റിലേക്ക് ബീജദാതാക്കളുടെ പ്രവാഹം

ഇനി എന്താണ് ഓണ്‍ലൈനില്‍ കിട്ടാത്തത് എന്നാകും ഭാവിയില്‍ ചോദ്യം ഉണ്ടാകുക. കാരണം എപ്പോള്‍   ബീജവും ഓണ്‍ലൈനില്‍ കിട്ടും !..ഓണ്‍ലൈന്‍ ബീജവ്യാപാരം  തുടങ്ങിയ സൈറ്റിലേക്ക് ബീജദാതാക്കളുടെ പ്രവാഹം  !.. ഓണ്‍ലൈന്‍ വഴി ബീജം വാങ്ങുന്ന സൈറ്റ്‌ ചൈനയില്‍ ആണെന്നു മാത്രം .ബീജം നല്‌കുന്ന ആള്‍ക്ക്‌ സൈറ്റ്‌ 500  മുതല്‍ 800 ഡോളര്‍(32000-51200 രൂപ വരെ ) വരെ നല്‌കും. തവോബോ എന്ന സൈറ്റിലാണ്‌ ബീജദാതാക്കളുടെ തള്ളിക്കയറ്റം ഉണ്ടായത്‌. ആഗോള ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ്‌ തവോബോ.നിലവില്‍ ഈ സൈറ്റ് വഴി മുലപ്പാല്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധനയ്ക്കുളള സോപ്പ്‌, പെണ്‍കുട്ടികള്‍ക്ക്‌ ...

Read More »

കുതിര പൂസായി : മണവാളന് ദുര്‍ഗതി ……

കുതിരകളും മദ്യപിക്കാൻ തുടങ്ങിയിരിക്കുന്നു. കാനഡയിലാണ് സംഭവം.വിവാഹാഘോഷങ്ങളുടെ ഭാഗമായി വരൻ കുതിരപ്പുറത്ത് കേറുംവരെയും കുതിരയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നമുണ്ടായിരുന്നില്ല. വരൻ കയറിയിരുന്നതും കുതിര അസ്വസ്ഥത പ്രകടിപ്പിക്കാൻ  തുടങ്ങി. ആദ്യം  വട്ടംചുറ്റിമാത്രം നടന്ന കുതിര പിന്നീട് അതിന്റെ വേഗത കൂട്ടാൻ തുടങ്ങി. ഇതിനിടയിൽ എപ്പോഴോ കുതിരയൊന്നു സൗമ്യനായപ്പോൾ സമീപത്തുള്ളവർ ഒടിവന്നു വരനെ വല്ലവിധേനയും താഴെയിറക്കാൻ. വരൻ ഇറങ്ങാൻ തുടങ്ങിയ നിമിഷം ദാ കുതിര ഒരൊറ്റ പറക്കൽ. ഓട്ടത്തിന്റെ ആഘാതത്തിൽ വരനും പറന്നു, തലയുംകുത്തി താഴേയ്ക്കായിരുന്നെന്നു മാത്രം.പഞ്ചാബി രീതിയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്.  തന്റെ കുതിര ഇതിനുമുമ്പും വിവാഹപരിപാടികളിൽ ...

Read More »

കുതിര പൂസായി :മണവാളന്‍ വട്ടം കറങ്ങി……

കാനഡയിലാണ് സംഭവം ,മദ്യാസക്തിയിൽ പുറത്തിരുന്നയാളെ വായുവിൽ പറത്തുകയും ചെയ്തു ഒരു കുതിര.വിവാഹാഘോഷങ്ങളുടെ ഭാഗമായി  വരൻ കുതിരപ്പുറത്ത് കേറുംവരെയും കുതിരയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നമുണ്ടായിരുന്നില്ല. കക്ഷി കയറിയിരുന്നതും കുതിര അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി.  പതുക്കെ വട്ടംചുറ്റിമാത്രം നടന്ന കുതിര പിന്നീട് അതിന്റെ വേഗത കൂട്ടാൻ തുടങ്ങി. വരൻ ഇറങ്ങാൻ തുടങ്ങിയ നിമിഷം ദാ കുതിര ഒരൊറ്റ പറക്കൽ. ഓട്ടത്തിന്റെ ആഘാതത്തിൽ വരനും പറന്നു. പക്ഷേ തലയുംകുത്തി താഴേയ്ക്കായിരുന്നെന്നു മാത്രം.പഞ്ചാബി രീതിയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്. എന്നാൽ പിന്നീടാണ് സംഗതി ബോധ്യമായതെന്ന് കണ്ടുനിന്നവർ പറഞ്ഞു.   കുതിരയെ ...

Read More »

മലയാളിയുടെ സ്വന്തം ഭാവം -പുച്ഛം…… ആല്‍ബം ഹിറ്റ്‌

മലയാളികളുടെ വികാരങ്ങളില്‍ ഏറ്റവും സഹജമായ , പലപ്പോഴും മുഖത്ത് മായാതെ നില്‍ക്കുന്ന പുച്ഛത്തെ പ്രമേയമാക്കി ഒരു ഗാനം പുറത്തിറങ്ങി. ശ്രീനാഥ്, വിദ്യ ശങ്കര്‍ എന്നിവര്‍. പുച്ഛം എന്ന് തന്നെയാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.  വീഡിയോയില്‍ രമേഷ് പിഷാരടിയും എത്തുന്നുണ്ട്.

Read More »

സ്വര്‍ണം താഴോട്ട്… താഴോട്ട്….

 സുരക്ഷിതമായ നിക്ഷേപമെന്ന സ്ഥാനം സ്വര്‍ണത്തിനു നഷ്ടമാകുമോ …സ്വര്‍ണത്തിനു ദിവസങ്ങളായി തുടരുന്ന വില ഇടിച്ചില്‍ ആശങ്കനിറക്കുകയാണ്.സ്വര്‍ണവിപണിയില്‍ പരിഭ്രാന്തിപരത്തി വരും ദിവസങ്ങളിലും വില ഇടിവു തുടരുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ വാദം. ആശങ്കകള്‍ വിപണിയില്‍ നിഴലിക്കുന്നുണ്ട്.അഞ്ചുവര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ്‌ സ്വര്‍ണം എത്തിനില്‍ക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ കമ്പോളങ്ങളിലൊന്നായ ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതും, യു.എസ്‌ ഡോളര്‍ കുടുതല്‍ ശക്‌തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന്‌ തിരിച്ചടിയായി. 2015നു ശേഷം യു.എസ്‌ ഫെഡറല്‍ റിസര്‍വ്‌ പലിശ നിരക്ക്‌ കൂട്ടാന്‍ സാധ്യതയുണ്ടെന്നതും സ്വര്‍ണത്തിന്റെ മൂല്യത്തിന്‌ ഇടിവു വരുത്തി. .ഇന്ന്‍ പവന്‌ 80 ...

Read More »

കതിരൂർ മനോജ് വധം: പി.ജയരാജന്റെ മുൻ‍കൂർ ജാമ്യാപേക്ഷ തള്ളി

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. യുയുഎപിഎ വകുപ്പ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരുന്നില്ല.തലശ്ശേരി സെഷന്‍ കോടതി ജഡ്ജി പി. നാരായണ പിഷാരടിയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്.കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരുന്നില്ല.  

Read More »

ബ്രഹ്മാണ്ട ഷോര്‍ട്ട് ഫിലിം : ‘അഹല്യ’ യൂട്യൂബില്‍ തരംഗമാകുന്നു

രാധിക ആപ്‌തെയുടെ അഭിനയ മികവില്‍   ജയ് ഘോഷിന്റെ അഹല്യ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയാണ്. കഹാനിയുടെ സംവിധായകന്‍ ഷോര്‍ട്ട് ഫിലിമുമായെത്തിയപ്പോള്‍ അത്  സിനിമയോടും കിടപിടിക്കുന്നതായി ഹിന്ദു പുരാണത്തിലെ അഹല്യയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക. സൗമിത്ര ചാറ്റര്‍ജി, ടോട റോയ് ചൗധരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.ഒരു ത്രില്ലര്‍ സിനിമയുടെ ആവേശം പകരുന്ന ഷോര്‍ട്ട് ഫിലിം അഹല്യ ആസ്വാദകരുടെ മനം കവരുന്നു. ഇതിനോടകം 12 ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഈ ഷോര്‍ട്ട് ഫിലിം കണ്ടത്.

Read More »