Monthly Archives: July 2015

പീഡനക്കേസിൽ ഒത്തുതീർപ്പു വേണ്ട: സുപ്രീം കോടതി

 പീ‍‍ഡനക്കേസുകളിൽ ഒരു സാഹചര്യത്തിലും ഒത്തുതീർപ്പിനോ മധ്യസ്ഥതയ്ക്കോ സ്ഥാനമില്ലെന്നു സുപ്രീം കോടതി. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പീഡനക്കേസ് ഒത്തുതീർപ്പാക്കി ശിക്ഷ ഒഴിവാക്കിയതാണു സുപ്രീം കോടതിയുടെ നിശിതമായ നിരീക്ഷണങ്ങൾക്കു കാരണമായത്. മാനഭംഗ–മാനഭംഗശ്രമ കേസുകളിൽ സൗമ്യസമീപനം സ്വീകരിക്കുന്നതു വലിയ തെറ്റായിരിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പു നൽകി.ഒരു സ്ത്രീയുടെ അന്തസ്സ്, അനശ്വരമായ അവളുടെ ആത്മബോധത്തിന്റെ ഭാഗമാണ്. അതിൻമേൽ ചെളിവാരിത്തേക്കാമെന്ന് ആരും വിചാരിക്കരുത്. സ്ത്രീക്കു ശരീരമാണു ക്ഷേത്രം. ആ ശരീരത്തിനെതിരായ കുറ്റകൃത്യം ജീവശ്വാസത്തെയാണു ഞെരിക്കുന്നത്, ദേഹത്തെ കളങ്കപ്പെടുത്തുമ്പോൾ ഏറ്റവും ശുദ്ധമായ നിധി നഷ്ടമാകുന്നു. അത് അന്തസ്സിനെ ഹനിക്കുന്നു. സ്ത്രീയുടെ അഭിമാനം തന്നെയാണു ...

Read More »

കറങ്ങും ക്യാമറയുമായി ഐബോൾ

180 ഡിഗ്രിയിൽ കറങ്ങുന്ന എട്ട് മെഗാ പിക്‌സൽ ക്യാമറയുമായി  5,999 രൂപ വില വരുന്ന ഫോൺ ഐബോൾ ആൻഡി അവോൺഡ് രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. എൽഇഡി ഫ്‌ളാഷോട് കൂടിയ എട്ട് എംപി ഓട്ടോഫോക്കസ് ക്യാമറ, മുൻക്യാമറയായും പിൻക്യാമറായായും ഉപയോഗിക്കാൻ സാധിക്കും.21 പ്രാദേശിക ഭാഷകളിൽ വായിക്കാനും എഴുതാനും കഴിയുന്ന ആൻഡ് അവോൺഡിൽ 9 ഭാഷകളുടെ സിസ്റ്റം സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 4.1 കിറ്റ്ക്കാറ്റിൽ പ്രവർത്തിക്കുന്ന അവോൺഡിൽഡ്യുവല്‍ സിം ,അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലെ, 1.3 ക്വോഡ്‌ക്വോർ പ്രൊസസ്സർ, 1ജിബി റാം, 3ജി, വൈഫൈ, ...

Read More »

വീഴ്ചകൾ പരിഹരിക്കും: പിണറായി

അരുവിക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് വീഴ്ചകളും കുറവുകളും പരിഹരിച്ച് , മുന്നണിക്ക് ഏതെങ്കിലും വിധത്തില്‍ വീഴ്ച സംഭവിച്ചുവെങ്കില്‍ അത് തിരുത്തുമെന്നും അതോടൊപ്പം അരുവിക്കര ഉയര്‍ത്തുന്ന മറ്റു ചില വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അരുവിക്കരയിൽ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു. ബിജെപി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, അതിനനുസരിച്ച് നേട്ടം ബിജെപിക്ക് ഉണ്ടായി എന്ന് പറയാനാവില്ല. ബിജെപി കൊണ്ടുപോയത് യുഡിഎഫിന്‍റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്‍റെയും ...

Read More »

ജെര്‍മനിയില്‍ റോബോട്ട് കൊലപാതകം!!!!

ചലച്ചിത്രങ്ങളിൽ മാത്രം കണ്ടു ശീലിച്ച ഒരു കാഴ്ച യാഥാര്‍ത്ഥ്യമായി . മനുഷ്യരെ കൊലപ്പെടുത്തുന്ന റോബോട്ടുകൾ എക്കാലവും  കഥകളിലെയും ചലച്ചിത്രങ്ങളിലെയും അമ്പരപ്പിക്കുന്ന ദ്രിശ്യനുഭാവമയിരുന്നെകില്‍ ഇപ്പോഴിതാ ഇത്തരമൊന്ന്‍ ജർമനിയില്‍ സംഭവിച്ചിരിക്കുന്നു.ഫ്രാങ്ക്ഫർട്ടിൽ നിന്ന് 100 കിലോമീറ്റർ വടക്ക് വോക്സ്‌വാഗന്റെ ജർമനിയിലെ നിർമാണ യൂണിറ്റിലാണ് സംഭവം. കമ്പനിയിൽ കോൺട്രാക്ടറായി ജോലി ചെയ്തു വരികയായിരുന്ന ഇരുപത്തിരണ്ടുകാരനാണ് റോബോട്ടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യൂണിറ്റിൽ റോബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്ന യുവാവാണ് റോബോട്ടിന്റെ അക്രമത്തിനിരയായത്.ലോഹ പ്ലേറ്റിലേക്ക് ചേർത്ത് ഞെരുക്കപ്പെട്ട യുവാവ് തൽക്ഷണം മരിച്ചു. റോബോട്ടിന്റെ പിഴവിനേക്കാൾ നിർമാണത്തിനിടെ വന്ന കൈപ്പിഴയാണ് അപകടത്തിന് കാരണമെന്ന് കമ്പനി ...

Read More »

‘പ്രേമം’ 100 തൊടുമോ?????

   100 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ കോപ്പി പുറത്തുവന്നതോടെ പ്രേമം സിനിമയ്ക്കു സാധിക്കുമോയെന്നു സംശയമായിരിക്കുകയാണ്. എല്ലാ ഷോകളും ഹൗസ്ഫുളായി ഓടുന്ന സിനിമ ഇതുവരെ 60 കോടി കളക്ഷന്‍ നേടിയെന്ന് കണക്കുകള്‍ പറയുന്നു. സെന്‍സര്‍ ബോഡിനു മുന്നില്‍ സമര്‍പ്പിച്ച സെന്‍സര്‍ കോപ്പി പുറത്തുവന്നിട്ടും താരസംഘടനയോ സാങ്കേതിക വിദഗ്ധരുടെ സംഘടനയോ വലിയ അഭിപ്രായ പ്രകടനങ്ങളുമായി മുന്നോട്ടുവന്നിട്ടില്ല . സിനിമയുടെ ക്വാളിറ്റിയുള്ള കോപ്പി ഇന്റര്‍നെറ്റുവഴിയും അല്ലാതെയും പുറത്തുവന്നതോടെ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ ഒഴുക്ക് നിലച്ചു തുടങ്ങി.സിനിമക്ക് വന്‍ തിരക്ക് അനുഭവപ്പെടുമ്പോഴും ...

Read More »

ഒരെയൊരിന്ത്യ ഒരൊറ്റ ജനത…..

ഇനി നമ്പര്‍ മാറാതെ രാജ്യമെങ്ങുംനാളെ മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നാളെ മുതല്‍ രാജ്യവ്യാപകമാക്കുന്നു. ഏതു സംസ്ഥാനത്തും ഏതു സേവനദാതാവിലും നാളെ മുതല്‍ ഒരേ നമ്പരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകും. ഇതോടെ സംസ്ഥാനം വിട്ടുപോകുമ്പോള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുക്കണമെന്ന തടസം നീങ്ങും.മെയ്‌ 3 മുതല്‍ നടപ്പിലാക്കുവാന്‍ നിര്‍ദേശിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി മൊബൈല്‍ സേവനദാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. സാങ്കേതിക സംവിധാനം ഒരുക്കാനാണ് സമയം ആവശ്യപ്പെട്ടിരുന്നത്. മൊബൈല്‍ പോര്‍ട്ടബിലിറ്റി വ്യാപകമാക്കാന്‍ സംവിധാനങ്ങളായി എന്നു കമ്പനികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതല്‍ ...

Read More »

ഇടതു കക്ഷികള്‍ക്ക് സ്വാഗതമേകി ചെന്നിത്തല

ഇടതുകക്ഷികള്‍ ബി.ജെ.പി വിരുദ്ധതക്ക് വേണ്ടി കോണ്‍ഗ്രസ്സിനെ അന്ധമായി എതിര്‍ക്കുന്നത് ഒഴിവാക്കണമെന്നും യു.ഡി.എഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന. അരുവിക്കരയിലെ മരണമണി സി.പി.എം ചെവിക്കൊള്ളുമോ എന്ന തലക്കെട്ടില്‍ വീക്ഷണം ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ‘സി പി എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സി പി ഐ കപ്പലില്‍ നിന്നും രക്ഷപ്പെടേണ്ടതാണ്’ തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്. സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന ...

Read More »

15 മിനിറ്റ്‌…എച്ച്‌.ഐ.വി അണുബാധ സ്വയം പരിശോധിച്ചറിയാം

നിങ്ങള്ക്ക് ഇനി വീട്ടിലിരുന്നു തന്നെ എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌.ഐ.വി അണുബാധ സ്വയം കണ്ടെത്താന്‍ കഴിയും. ഇതിനു സഹായിക്കുന്ന പരിശോധനാ കിറ്റ് ബ്രിട്ടനില്‍ വിപണിയിലെത്തി. നിയമപരമായി അംഗീകരിക്കപ്പെട്ട ആദ്യ സ്വയംപരിശോധനാ കിറ്റാണിത്. ‘ബയോഷുവര്‍ എച്ച്‌.ഐ.വി സ്വയം പരിശോധനാ കിറ്റ്’ എന്ന പേരുള്ള ഇതുപയോഗിച്ച്‌ 99.7 ശതമാനം കൃത്യതയോടെ 15 മിനിറ്റുകൊണ്ട് അണുബാധ കണ്ടെത്താനാവും. എച്ച്‌.ഐ.വി. അണുബാധ നേരത്തേ കണ്ടെത്താന്‍ ഉപകരണം സഹായിക്കുമെന്ന് ബയോഷുവര്‍ സ്ഥാപകനായ ബ്രിഗെറ്റെ ബാര്‍ഡ് അറിയിച്ചു. . . നിലവില്‍ ലാബുകളില്‍ നടത്തുന്ന രക്തപരിശോധനയുടെ ഫലം ലഭിക്കാന്‍ അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്. ...

Read More »

സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളോട് മോഡി പ്രതികരിക്കുന്നു…….

            സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റം പോസിറ്റീവ് ചിന്താഗതിയോടു കൂടിയുള്ളതും    ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും  നരേന്ദ്രമോദി ഓര്‍മിപ്പിച്ചു . ട്വിറ്റര്‍, ഫെയ്സ്ബുക്ക് പോലുള്ള  സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേരുമായി ഇന്നലെ ഡല്‍ഹിയിലെ വസതിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പു പര്യടനത്തിലുടനീളവും ഇപ്പോഴും ചിന്തകള്‍ പങ്കുവയ്ക്കാന്‍ സോഷ്യല്‍ മീഡിയ വളരെ കൃത്യമായി ഉപയോഗിക്കുന്നയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തനിക്കു നേരെ നടന്ന ആക്ഷേപങ്ങള്‍ പ്രിന്റെടുത്താല്‍ താജ് ...

Read More »