ചരിത്രം വഴിമാറി: നാസ പേടകം പ്ലൂട്ടോയെ ‘സന്ദര്‍ശിച്ചു’

nasaചരിത്രത്തില്‍ ആദ്യമായി ഒരു  മനുഷ്യനിര്‍മിതമായ ഒരു പേടകം പ്ലൂട്ടോയ്ക്ക് അരികിലെത്തി.സൗരയൂഥ പഠനത്തെ പുതിയ ചക്രവാളത്തിലേക്ക് കൈപ്പിടിച്ചു നടത്തിക്കൊണ്ട് നാസയുടെ ന്യൂ ഹൊസൈണ്‍സ് പേടകം പ്ലൂട്ടോയെ സന്ദര്‍ശിച്ചു. 2006 ല്‍ ന്യൂ ഹൊറൈസണ്‍സ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെടുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായിരുന്നു. എന്നാല്‍, പേടകം അരികിലെത്തുമ്പോള്‍ പ്ലൂട്ടോ വെറും കുള്ളന്‍ ഗ്രഹം മാത്രം.
സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം, സൗരയൂഥത്തിലൂടെ ഒന്‍പതര വര്‍ഷം സഞ്ചരിച്ചാണ് കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലെത്തുന്നത്.
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19 ന് പേടകം പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തി. ആ കടന്നുപോകലിനിടെ ന്യൂ ഹൊറൈസണ്‍സിലെ ഏഴ് ശാസ്ത്രപരീക്ഷണോപകരണങ്ങള്‍ നടത്തിയ നിരീക്ഷണം അറിയാന്‍ ഇനിയും കാത്തിരിക്കണം കാരണം  നാലര മണിക്കൂര്‍ കൊണ്ടേ പേടകത്തില്‍നിന്നുള്ള  സിഗ്നലുകള്‍ ഭൂമിയിലെത്തൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*