രാജ്യത്ത് വധശിക്ഷയില്‍ ഭിന്നാഭിപ്രായം…

Hanging orderരാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മിഷന്‍ വിളിച്ച അഭിപ്രായ ശേഖരണ യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം.നിയമവിദഗ്ധര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നിയമ കമ്മിഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഭൂരിപക്ഷം പേരും വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെട്ടത്. തെറ്റുതിരുത്താനും ജീവിതത്തിലേക്കു തിരിച്ചുവരാനും കുറ്റവാളികള്‍ക്ക് അവസരം നല്‍കണമെന്ന് കനിമൊഴിയും ശശി തരൂരും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിഹീനവുമായ കുറ്റകൃത്യങ്ങളില്‍ വധശിക്ഷ വിധിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ നിലപാട്. വധശിക്ഷ പരിഷ്കൃത സമൂഹത്തിനു ചേരില്ലെന്നും വധശിക്ഷ നടപ്പാക്കിയതുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ശശി തരൂര്‍ എംപി ചൂണ്ടിക്കാട്ടി.ആരും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നത്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇന്ത്യ.

ഒരിക്കലും മോചിതരാകില്ലെന്ന് ഉറപ്പുള്ള കുറ്റവാളികളെ ജീവിതകാലം മുഴുവന്‍ തടവില്‍ പാര്‍പ്പിക്കുന്നതിലും ഭേദം വേദന കൂടാതെ ജീവനെടുക്കുകയാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി പറഞ്ഞു. രാജ്യദ്രോഹം ഉള്‍പ്പെടെ വളരെ ആസൂത്രിതമായി കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് പശ്ചാത്താപമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടി.പൊതുഖജനാവില്‍ നിന്ന് പണം ചെലവാക്കി കൊടുംകുറ്റവാളികളെ ജയിലില്‍ പരിപാലിക്കേണ്ടതുണ്ടോയെന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു.വിവിധ കക്ഷികളില്‍ നിന്നു ശേഖരിച്ച അഭിപ്രായങ്ങള്‍ വിലയിരുത്തിയാവും നിയമകമ്മിഷന്‍ ശുപാര്‍ശ തയാറാക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*