നരേന്ദ്ര മോദി പാക്കിസ്ഥാൻ സന്ദര്‍ശനത്തിന്

modi-nawasപ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തവർഷം പാക്കിസ്ഥാൻ സന്ദർശിക്കും. പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിലേയ്ക്കുള്ള നവാസ് ഷെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി. ഉഫയിൽ നടന്ന കൂടിക്കാഴ്ചയിൽ ഷെരീഫ് ക്ഷണിച്ചപ്പോഴാണ് മോദി ഉറപ്പു നൽകിയത്. കൂടിക്കാഴ്‌ചയില്‍ 26/11 മുംബൈ ഭീകരാക്രമണം ചര്‍ച്ചാ വിഷയമായി. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്‌താന്‍ അംഗീകരിച്ചു. മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ കൈമാറുന്ന ശബ്‌ദ സാമ്പിളുകള്‍ പരിശോധിക്കാമെന്നും പാകിസ്‌താന്‍ സമ്മതിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേസിന്റെ കാര്യത്തില്‍ വലിയൊരു നേട്ടമായാണിതിനെ കാണുന്നത്‌. റഷ്യയിലെ ഉഫയില്‍ വച്ചാണ്‌ ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്‌. തുടക്കത്തില്‍ 45 മിനിറ്റ്‌ നിശ്‌ചയിച്ചിരുന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. അടുത്ത വര്‍ഷം സാര്‍ക്ക്‌ സമ്മേളന സമയത്ത്‌ പാകിസ്‌താന്‍ സന്ദര്‍ശിക്കുമെന്ന്‌ മോഡി നവാസ്‌ ഷരീഫിന്റെ ക്ഷണത്തിനു മറുപടിയായി ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഇരു നേതാക്കളും ഭീകരവാദം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. കൂടിക്കാഴ്‌ചക്ക്‌ ശേഷം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ സംയുക്‌ത പ്രസ്‌താവന വായിച്ചതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ തുടരാന്‍ കൂടിക്കാഴ്‌ചയില്‍ ധാരണയായി. ഇരു രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തും. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ബിഎസ്‌എഫ്‌ ഡയറക്‌ടര്‍ ജനറലും പാകിസ്‌താന്‍ റേഞ്ചേഴ്‌സ് തലവനും ചര്‍ച്ച നടത്താന്‍ തീരുമാനമായി. ഇരു രാജ്യങ്ങളും അറസ്‌റ്റ് ചെയ്‌തിരിക്കുന്ന മത്സ്യബന്ധനത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയയ്‌ക്കാനും ധാരണയായിട്ടുണ്ട്‌. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തീര്‍ഥാടകരുടെ യാത്ര പ്രോത്സാഹിപ്പിക്കാനും ധാരണയുണ്ട്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*