അനുഗൃഹീതരാവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍…….

Makkaവിശുദ്ധ റംസാനിലെ അനുഗൃഹീതരാവായ ‘ലൈലത്തുല്‍ഖദ്ര്‍’ (വിധി നിര്‍ണയരാവ്) പ്രതീക്ഷച്ചെത്തിയ വിശ്വാസികളാല്‍ മക്കയിലെ വിശുദ്ധ ഹറമും പരിസരവും തിങ്കളാഴ്ച നിറഞ്ഞുകവിഞ്ഞു.ലോകമെമ്പാടുനിന്നും എത്തിയ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഹറമില്‍ തടിച്ചുകൂടിയത്. സമീപത്തെ തെരുവുകളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലുമൊക്കെ നമസ്‌കാരത്തിനുള്ള നിരകള്‍ നീണ്ടു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനയും നമസ്‌കാരവും ഖുറാന്‍ പാരായണവുമായി രാത്രി മുഴുവന്‍ അവര്‍ കഴിച്ചുകൂട്ടി. പുരുഷായുസ്സില്‍ നേടാന്‍ കഴിയുന്നതിലധികം പുണ്യം ഒരൊറ്റ രാവുകൊണ്ട് സ്വന്തമാക്കാനായെന്ന വിശ്വാസവുമായാണ് അവര്‍ പിരിഞ്ഞുപോയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*