ഇറച്ചിക്കടയിലേക്ക് ലോറി ഇടിച്ചു കയറി; രണ്ടു മരണം

amaravilaതമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറി അമരവിളയില്‍ ഇറച്ചിക്കടയിലേക്ക്  ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഭവം.കടയിൽ സാധനം വാങ്ങുന്നതിനെത്തിയവരുടെ ഓട്ടോറിക്ഷ ഇടിച്ച തെറിപ്പിച്ചാണ് ലോറി കടയിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമരവിള  സ്വദേശി രാജേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമരവിള സ്വദേശി ബാബു ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.രാജേഷിന്റെ ഭാര്യ ദീപ, അമരവിള സ്വദേശികളായ മോഹനൻ, ഷോബിത, രാജു എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവർ  മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*