കെ.എസ്‌.ആര്‍.ടി.സി. കൊറിയര്‍ സര്‍വീസിന്‌ ഇന്ന്‌ തുടക്കം

ksrtc-controറീച്ചോണ്‍കമ്പനിയുടെ പേരില്‍ ഫാസ്‌റ്റ്‌ബസ്‌ കൊറിയര്‍ സര്‍വീന്കെ.എസ്‌.ആര്‍.ടി.സിഇന്ന് തുടക്കമിടും. ഇന്നു രാവിലെ തമ്പാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി ഉദ്‌ഘാടനംചെയ്യും. കൊറിയര്‍ കമ്പനിയായ ട്രാക്കോണുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കേരളത്തില്‍ കോടികളുടെ വ്യാപാരമുള്ള കമ്പനിയില്‍നിന്നു സേവനാടിസ്‌ഥാനത്തിലുള്ള വരുമാനം കെ.എസ്‌.ആര്‍.ടി.സിക്കു ലഭിക്കും.കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ വഴി കമ്പനി വിവിധ ഭാഗങ്ങളില്‍ സാധനങ്ങളെത്തിക്കും. ഇതിനുപകരമായി വ്യാപാരത്തിന്റെ നിശ്‌ചിതവിഹിതം കമ്പനി കെ.എസ്‌.ആര്‍.ടി.സിക്കു നല്‍കണം. എല്ലാ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളിലും കൊറിയര്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നിശ്‌ചിതസ്‌ഥലം കമ്പനിക്ക്‌ അനുവദിക്കുംകെ.എസ്‌.ആര്‍.ടി.സിയുടെ 3100 ദീര്‍ഘദൂര ബസുകള്‍കുറിയര്‍ വാഹങ്ങളാകും. പ്രതിമാസം ലൈസന്‍സ്‌ ഫീസായി രണ്ടുലക്ഷം രൂപയും വരുമാനത്തിന്റെ വിഹിതവും കെ.എസ്‌.ആര്‍.ടി.സിക്ക്‌ കമ്പനി നല്‍കണം. 25 ലക്ഷംവരെയുള്ള വരുമാനത്തിന്റെ 25%, 50 ലക്ഷംവരെ 27%, 75 ലക്ഷംവരെ 32%, ഒരു കോടിവരെ 35%, ഒരു കോടിക്ക്‌ മുകളില്‍ 40% എന്നിങ്ങനെ കെ.എസ്‌.ആര്‍.ടി.സിക്കു കമ്പനി നല്‍കണമെന്നാണു കരാര്‍.അന്തര്‍സംസ്‌ഥാന സര്‍വീസുകളും കൊറിയര്‍ സര്‍വീസിനായി നല്‍കും. കൊറിയര്‍ സാധനങ്ങളുടെ സംരക്ഷണച്ചുമതല കമ്പനിക്കായിരിക്കും. കെ.എസ്‌.ആര്‍.ടി.സി. ബസുകളിലെ ഗാരേജ്‌ ബോക്‌സുകള്‍ കമ്പനിക്കായി ഒഴിച്ചിടണമെന്നാണ്‌ വ്യവസ്‌ഥ. കൊറിയര്‍ സര്‍വീസിലൂടെ സ്വകാര്യ ബസുകള്‍ കൊയ്യുന്ന വന്‍തുകയില്‍ കണ്ണുനട്ടാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ പുതിയ നീക്കം.കുറിയര്‍ കേരളത്തിനുള്ളില്‍ അതതു ദിവസവും അയല്‍ സംസ്ഥാങ്ങളില്‍ പിറ്റേന്നുംലഭ്യമാകും.വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണു കുറിയര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*