പിടികൂടിയ ഇറാനിയൻ ബോട്ടില്‍ ദുരൂഹത…

iran boatഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇറാനിയന്‍ ബോട്ടിലെ പന്ത്രണ്ട് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.ശനിയാഴ്ചയാണ് ബോട്ട് തീരസംരക്ഷണസേന പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു പാകിസ്താനിയെയും 11 ഇറാനികളെയും ശനിയാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്തു .ഇതില്‍ രണ്ടുപേരുടെ മൊഴികൾ അവിശ്വസനീയമെന്ന് പോലീസ്.സാറ്റലൈറ്റ് ഫോൺ ബോട്ടിൽ കൈകാര്യം ചെയ്തിരുന്നത് ഈ രണ്ടുപേരാണ്. സാറ്റലൈറ്റ് ഫോണിലെ സംഭാഷണങ്ങൾ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) ഡീകോഡ് ചെയ്തിരുന്നു. ഈ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി ന‌‌ടത്തിയ ചോദ്യം ചെയ്യലിലാണ് മൊഴിയിൽ പൊരുത്തകേടുകൾ ഉള്ളതായി അന്വേഷണസംഘം കണ്ടെത്തിയത്.വിഴിഞ്ഞം സ്റ്റേഷനിൽ രാവിലെ‌ മുതൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പാക്കിസ്ഥാൻ -ഇറാൻ അതിർത്തിൽ ജീവിക്കുന്ന പാവപ്പെട്ട മുക്കുവരാണെന്നാണ് പിടിയിലായവർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഇറാനിയൻ സർക്കാരിന്റെ സഹായത്തോടെ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് ഗുജറാത്ത് തീരത്ത് ദുരൂഹസാഹചര്യത്തിൽ ബോ‌ട്ട് കണ്ടെത്തിയത് വിവാദമായിരുന്നു. കേരള തീരത്ത് ന‌‌ടന്ന സംഭവങ്ങളെ ഗൗരവത്തോടെയാണ് കേന്ദ്രം നോക്കി കാണുന്നത്. ഇതിന്റെ ഭാഗമായി നേവിക്കും കോസ്റ്റ് ഗാർഡിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പുറംകടലില്‍ നിന്ന് പിടിച്ച ബോട്ട് ഞായറാഴ്ച രാവിലെ 11 മണിയോടെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ബോംബു സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും ബോട്ട് പരിശോധിച്ചു. സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ബോട്ടിലെ രഹസ്യ അറകള്‍ പരിശോധിച്ചു. അവയിലുണ്ടായിരുന്ന അഞ്ച് പാകിസ്താന്‍ നോട്ടുകളും കൊറിയന്‍ സിഗരറ്റും കണ്ടെടുത്തു. ആലപ്പുഴയുടെ പടിഞ്ഞാറായി കരയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമറും അഭിനവുമാണ് ബോട്ട് പിടികൂടിയത്. പിടിയിലായവര്‍ക്കെതിരെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കേസെടുത്തു. ഇവര്‍ ഇറാനിലെ പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*