ഇന്റർനെറ്റ് സൗജന്യമാക്കും:ടെലികോം മന്ത്രാലയം

MOBILE INTERNETസോഷ്യല്‍ മീഡിയ വഴിയുള്ള വലിയ പ്രതിഷേധം.ഫലിച്ചു.ഏറെ ചർച്ചാ വിഷയമായ ഇന്റർനെറ്റ് സമത്വത്തെ (നെറ്റ് ന്യൂട്രാലിറ്റി) പിന്തുണച്ച് ടെലികോം മന്ത്രാലയം. രാജ്യത്ത് ഇന്റർനെറ്റ് പരിപൂര്‍ണമായും സൗജന്യമാക്കുക ലക്ഷ്യങ്ങളിലൊന്നാണ്. സേവനദാതാക്കൾക്കുള്ള ലൈസൻസ് നിബന്ധനകളിൽ നെറ്റ് സമത്വവും ഉൾപ്പെടുത്തണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളും, വാട്‌സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതല്‍ ചാര്‍ജ് തരണമെന്നാണ് ഇന്റര്‍നെറ്റ് സേവനദാദാക്കളുടെ ആവശ്യം.ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് പൊതുജനങ്ങളുടെ  നിര്‍ദ്ദേശം സമര്‍പ്പിക്കാൻ അവസരം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇന്റർനെറ്റ് സമത്വം വേണമെന്ന് ആവശ്യപ്പെട്ടത്

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*