2050ല്‍ ഇന്ത്യ നമ്പര്‍ വണ്‍

population 2ഇന്ന് ലോക ജനസംഖ്യാ ദിനം.2050 ആകുമ്പോൾ ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് പഠനം.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സംഘം നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. 1.6 ശതമാനമാണ് നിലവിൽ ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാനിരക്ക്. ലോക ജനസംഖ്യാ ദിനമായ ശനിയാഴ്ച അഞ്ചുമണിവരെ ഇന്ത്യയിലെ ജനസംഖ്യ 127,42,39,769 ആണ്. അതായത് ലോകജനസംഖ്യയുടെ 17.25 ശതമാനം. 2011ലെ സെൻസസിൽ 121 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ.ജനസംഖ്യാവളർച്ചയിൽ അതിയായ ആശങ്കയുണ്ടെന്നും എൻപിഎസ്എഫ് പറയുന്നു. ചൈനയേക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ ജനസംഖ്യാവർധനവ്. ചൈനയിൽ ഇപ്പോൾ 1.39 ബില്യൺ (139 കോടി) ജനങ്ങളുണ്ടെന്നാണ് കണക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*