ദേശീയപാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് തീപിടിച്ചു; ഒരു മരണം

Tankerദേശീയപാതയിൽ ചങ്കുവെട്ടിക്കടുത്ത് എടരിക്കോട് ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽഒരു മരണം.ടാങ്കർ ഡ്രൈവറാണ് മരിച്ചത്.ഗ്യാസ് ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. റോഡിൽ നിന്ന് അൻപത് അടിയോളം താഴെ വയലിനോടു ചേർന്ന തോട്ടിലേക്കാണു ടാങ്കർ മറിഞ്ഞത്. ടാങ്കറിന്റെ കാബിനിൽ ഉണ്ടായിരുന്ന മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഒസിയുടെ ചേളാരി പ്ലാന്റിലേക്കു പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ മറിഞ്ഞത് ഗ്യാസ് ടാങ്കറാണെന്നും തീപിടിത്തമുണ്ടായിരിക്കുന്നുവെന്നും കണ്ടതോടെ ഒാടി രക്ഷപ്പെടുകയായിരുന്നു. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഗ്യാസ് ടാങ്കർ കാലിയാണെന്നു മനസിലായതോടെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ സജീവമായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*