രാഷ്ട്രത്തിന്റെ പ്രണാമം…

abdul kalamഅന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എപിജെ അബ്ദുള്‍കലാമിനു രാജ്യവും  രാമേശ്വരവും  വികാരനിർഭരമായാണ് അന്ത്യാഞ്‌ജലി അർപ്പിച്ചത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.രാമേശ്വരം തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരിമ്പലായിരുന്നു  കബറടക്കം. പതിനായിരക്കണക്കിന് ആളുകളാണ് അവിടേക്ക്  ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാർഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്‌പചക്രം അർപ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നിൽ തമിഴക രാഷ്‌ട്രീയം ഭിന്നത മറന്നു കൈകൂപ്പി. .പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, കേരള ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി അംഗം ഗുലാം നബി ആസാദ്, തമിഴ്‌നാട് ഗവര്‍ണര്‍ കെ.റോസയ്യ, മന്ത്രിമാര്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മറ്റു സംസ്ഥാന പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ആദരാഞ്ജി അര്‍പ്പിച്ചു. തുടര്‍ന്ന് കലാമിന്റെ കുടുംബാംഗങ്ങളും അന്ത്യകര്‍മ്മങ്ങള്‍ അര്‍പ്പിച്ച ശേഷമായിരുന്നു സംസ്‌കാരം.ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കബറടക്കത്തിന് എത്തുകയില്ല. ഏഴു മന്ത്രിമാര്‍ പങ്കെടുക്കുമെന്നു ജയലളിത അറിയിച്ചു.കബറടക്കത്തിനും സ്മാരകത്തിനുമായി സര്‍ക്കാര്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*