Breaking News

ഇനി കാറുകള്‍ പറക്കുന്ന കാലം….

flying carഇനി കാറുകള്‍ പറക്കുന്ന കാലം വിദൂരമല്ല. പറക്കും കാർ വികസിപ്പിച്ചെടുക്കുന്ന ടെറാഫ്യുഗിയാ അവരുടെ ടിഎഫ്-എക്സ് എന്ന മോഡലിന്റെ പുതുക്കിയ രൂപകൽപന പുറത്തു വിട്ടു.മറ്റു പറക്കും കാറുകളെ അപേക്ഷിച്ച് കാഴ്ചയ്ക്ക് കൂടുതൽ സുന്ദരമാണ്. 4 പേർക്കിരിക്കാവുന്ന പൂർണമായും കമ്പ്യൂട്ടർ നിയന്ത്രണത്തിലുള്ള വാഹനമാണ് ഒരുക്കിയിരിക്കുന്നത്.ഉപയോഗിക്കുന്നയാൾ പോകേണ്ട സ്ഥലത്തിന്റെ പേ‌ര് കൊടുത്താൽ മാത്രം മതി. പറന്നുയരുമ്പോൾ ചിറകുകൾ താനെ വിരിക്കുകയും താഴെയിറങ്ങുമ്പോൾ മടക്കുകയും ചെയ്യുന്ന രീതിയിലാണ് കാർ ഒരുക്കിയിരിക്കുന്നത്.300 എച്ച്പി കരുത്തുള്ള എഞ്ചിൻ ടേക്കിങ് ലാൻഡിങ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 8 മുതൽ 10 വർഷം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*