തോറ്റവര്‍ക്കും എഞ്ചിനീയറാകാം: ഇതു കേരളാ മോഡല്‍

enggജെയിംസ് കമ്മറ്റിയുടെ നിര്‍ദ്ദേശം മറികടന്ന്‍  പ്രവേശനപരീക്ഷ തോറ്റവര്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗ് കോഴ്‌സ് പ്രവേശന്‍ത്തിന് സര്‍ക്കാര്‍ അനുമതി.  മാനേജ്‌മെന്‍റുകളുടെ താല്‍പര്യത്തിന് വഴങ്ങി സര്‍ക്കാര്‍ ഉത്തരവിട്ടത്.സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്‌മെന്‍റുകളുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനിറക്കിയ ഉത്തരവിലാണ് മെറിറ്റില്‍ വെള്ളം ചേര്‍ത്തത്. പ്രവേശനപരീക്ഷയില്‍ തോറ്റാല്‍പോലും എഞ്ചിനീയറിംഗിന് പഠിക്കാമെന്ന വിചിത്രമായ വ്യവസ്ഥയാണ് ഉത്തരവിലുള്ളത്. മെറിറ്റ് ക്വാട്ടാ പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യപരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്കും കണക്ക് ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തമായി 50 ശതമാനം മാര്‍ക്കും വേണം. പ്രവേശനപരീക്ഷയില്‍ യോഗ്യതയും നേടണം. മാനേജ്‌മെന്‍റ് ക്വാട്ടയില്‍ മൂന്ന് വിഷയങ്ങള്‍ക്കുമായി 45 ശതമാനം മാര്‍ക്ക് മതി.കണക്കിന് പ്രത്യേകം മാര്‍ക്ക് വേണ്ട അതിനൊപ്പമാണ് പ്രവേശന പരീക്ഷയില്‍ തോറ്റാലും പഠിക്കാന്‍ അവസരം നല്‍കുന്നത്. പ്രവേശനപരീക്ഷ എഴുതിയവരുടെ പ്രത്യേക പട്ടിക പ്രവേശനപരീക്ഷ കമ്മീഷണര്‍ മാനേജ്‌മെന്റുകള്‍ക്ക് നല്‍കണം. ഇതില്‍ നിന്നും മാനേജ്‌മെന്റുകള്‍ക്ക് പ്രവേശിപ്പിക്കാം.വിദ്യാര്‍ത്ഥികളെ കിട്ടാനില്ലാത്തത് കൊണ്ടാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. പ്രവേശനപരീക്ഷ തോറ്റവര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് ജെയിംസ് കമ്മിറ്റിയുടെ അടുത്ത സിറ്റിംഗ് ചര്‍ച്ച ചെയ്യും

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*