ഡൽഹിയില്‍ ഗ്രീസ് മോഡലിന് കേജ്‌രിവാൾ…..

KEJRIwalഡൽഹിക്ക് പൂർണ സംസ്ഥാനപദവി ആവശ്യമുണ്ടോയെന്ന കാര്യത്തിൽ കേന്ദ്രസർക്കാരുമായി തർക്കം രൂക്ഷമായ സാഹചര്യത്തില്‍  ഗ്രീസില്‍ നടന്ന പോലെയുള്ള ഹിതപരിശോധനയ്ക്ക് ഡൽഹി സർക്കാരും തയാറെടുക്കുന്നു. ഡൽഹിക്ക് പൂർണ സംസ്ഥാനപദവി ആവശ്യമുണ്ടോയെന്ന കാര്യത്തിൽ കേന്ദ്രസർക്കാരുമായി തർക്കം നിലനിൽക്കുമ്പോള്‍  ജനങ്ങളുടെ താൽപര്യം മനസിലാക്കുന്നതിനായി ഹിതപരിശോധന നടത്തുന്നതിന് നഗര വികസന വിഭാഗത്തിന് കത്തയച്ചു.പൂർണ സംസ്ഥാന പദവി സംബന്ധിച്ച ജനങ്ങളുടെ തീരുമാനം അറിയുന്നതിനായി എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് നഗര വികസന വകുപ്പിന് കേജ്‌രിവാൾ നിർദേശം നൽകിയിരുന്നു. സംസ്ഥാന പദവി ആവശ്യപ്പെടുന്നതിനായുള്ള നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും അത് കേന്ദ്ര സർക്കാരിന്റെ അനുമതി തേടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*