പതിനാറ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു;വെളിപ്പെടുത്തലുമായി 24 കാരന്‍

SERIAL SEX copyഡല്‍ഹി ബെഗാംപൂരില്‍ കാണാതായ ആറുവയസുകാരിയെ കുറിച്ചുള്ള അന്വേഷണത്തില്‍  അറസ്റ്റിലായ രവീന്ദര്‍ കുമാര്‍ എന്ന 24കാരനാണ് മറ്റ് പതിനഞ്ചു കുട്ടികളെകൂടി താന്‍ ബലാത്സംഗം ചെയ്ത് കൊന്നതായി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. കുട്ടികള്‍ക്ക് മിഠായിയോ പണമോ നല്‍കി ആകര്‍ഷിച്ചശേഷം ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.   ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തുന്ന കുട്ടികളുടെ മൃതദേഹം  അഴുക്കുചാലുകളിലോ വയലുകളിലോ കുഴിച്ചിടുകയാണ് പതിവെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബെഗാംപൂര്‍, കഞ്ച്‌വാല, സമയ്പൂര്‍, ബദ്‌ലി, വിജയ് വിഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കാണാതായ ആറു കുട്ടികളുടെ തിരോധാനത്തില്‍ ഇയാളുടെ പങ്ക് സ്ഥിരികരിച്ചിട്ടുണ്ട്. ബെഗാംപൂരില്‍ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു മൂന്നുനില കെട്ടിടത്തിനടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആറുവയസുകാരനെ കൊലപ്പെടുപത്താന്‍ ശ്രമിച്ച കേസില്‍ രവീന്ദര്‍ കുമാര്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ആറുവയസുകാരനെ പണം നല്‍കി പ്രലോഭിപ്പിച്ചശേഷം കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും കുട്ടി രക്ഷപ്പെട്ടു. സെപ്റ്റിക് ടാങ്കില്‍ കഴുത്തില്‍ മാരകമുറിവേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പോലീസ് രക്ഷിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*